യു.കെ.വാര്‍ത്തകള്‍

പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍


എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍ മില്ല്യണിലേറെ രോഗികള്‍ കാത്തിരിക്കുന്നതിനിടെ ഓപ്പറേഷനുകള്‍ക്കു ചെല്ലുന്നവര്‍ക്കും തിരിച്ചടി. പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകള്‍ നടക്കേണ്ട ദിവസമോ, അതിന് തൊട്ടു മുന്‍പുള്ള ദിവസമോ റദ്ദാകുന്നതായാണ് കണ്ടെത്തല്‍. 24 മണിക്കൂര്‍ നോട്ടീസിലാണ് സുപ്രധാന സര്‍ജറികള്‍ മുടങ്ങുന്നത്. ഇത്തരത്തില്‍ റദ്ദാകുന്ന 40% കേസുകളും ഒഴിവാക്കാന്‍ കഴിയുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

24 മണിക്കൂര്‍ പോലും ബാക്കിയില്ലാത്ത ഘട്ടത്തിലാണ് പത്തിലൊന്ന് കേസുകളില്‍ രോഗികള്‍ തങ്ങളുടെ സര്‍ജറി റദ്ദാകുകയോ, മാറ്റിവെയ്ക്കുകയോ ചെയ്തതായി അറിയുന്നത്. 91 ഇംഗ്ലീഷ് എന്‍എച്ച്എസ് ട്രസ്റ്റുകളിലെ ഇലക്ടീവ് സര്‍ജറികളില്‍ നടത്തിയ അന്വേഷണത്തിലാണ് 10% ഓപ്പറേഷനുകള്‍ പദ്ധതിയിട്ട ദിവസത്തിന് തലേന്ന് റദ്ദാകുന്നതായി കണ്ടെത്തിയത്.

രോഗികള്‍ക്ക് പ്രീ-ഓപ്പറേഷന്‍ അപ്പോയിന്റ്‌മെന്റ് ലഭിക്കുന്ന സമയത്ത് 9% കേസുകള്‍ മാറ്റിവെയ്ക്കുകയും ചെയ്യുന്നു. ഈ കണക്കുകള്‍ ദേശീയ തലത്തില്‍ ആവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ഏകദേശം 300,000 റദ്ദാക്കലും, മാറ്റിവെയ്ക്കലുമാണ് അരങ്ങേറുന്നത്. അതേസമയം 40% റദ്ദാക്കലും ഒഴിവാക്കാന്‍ കഴിയുന്നതാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിച്ചു.

ഫെബ്രുവരി അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ഏകദേശം 6 മില്ല്യണ്‍ രോഗികള്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നുണ്ട്. മെഡിക്കല്‍ കാരണങ്ങള്‍, രോഗികള്‍ എത്താതെ പോകല്‍, ഓപ്പറേഷന്‍ ലിസ്റ്റില്‍ ആളുകൂടല്‍, എമര്‍ജന്‍സി അഡ്മിഷന്‍ എന്നിവയാണ് സര്‍ജറി മാറ്റാന്‍ കാരണമാകുന്നത്. ഈ പ്രശ്‌നങ്ങള്‍ 5 ദിവസം മുന്‍പ് വരെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഓപ്പറേഷനുമായി മുന്നോട്ട് പോകുകയോ, സ്ലോട്ട് മറ്റൊരു രോഗിക്ക് നല്‍കുകയോ ചെയ്യാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions