യു.കെ.വാര്‍ത്തകള്‍

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍

ഇംഗ്ലണ്ടില്‍ തൊഴില്‍ എടുക്കാത്ത ആളുകളുടെ എണ്ണം കൂടിവരുകയാണ്. ജോലി ഉള്ളവരാകട്ടെ ഇല്ലാത്ത അസുഖത്തിന്റെ പേരില്‍ സിക്ക് നോട്ടുകള്‍ വാങ്ങിക്കൂട്ടുകയാണ്. നികുതിദായകരുടെ ചെലവില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി കഴിയുന്ന വിഭാഗം നല്‍കുന്ന ഭാരം ഒരു വശത്തു നില്‍ക്കുമ്പോഴാണ് സിക്ക് നോട്ടുകളുടെ ബലത്തില്‍ ജോലിയില്‍ നിന്നും അവധിയെടുക്കാനുള്ള തിരക്ക്.

കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് ജീവനക്കാര്‍ 11 മില്ല്യണിലേറെ സിക്ക് നോട്ടുകളാണ് നല്‍കിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോഴാണ് സ്ഥിതി മോശമായി തന്നെ തുടരുന്നുവെന്ന് ഉറപ്പാകുന്നത്. ഇതില്‍ ഭൂരിപക്ഷവും എന്തിന്റെ പേരിലാണ് നല്‍കിയതെന്ന കാര്യത്തില്‍ ജിപിമാര്‍ നിശബ്ദത പാലിക്കുന്നുവെന്നതും പ്രതിസന്ധിയാണ്.

എന്‍എച്ച്എസ് ഇംഗ്ലണ്ട് നല്‍കിയ സിക്ക് നോട്ടുകളില്‍ എട്ട് മില്ല്യണ്‍ സര്‍ട്ടിഫിക്കറ്റുകളിലും കാരണമോ, രോഗസ്ഥിരീകരണമോ രേഖപ്പെടുത്തിയിട്ടില്ലെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. മാനസിക, പെരുമാറ്റ പ്രശ്‌നങ്ങളാണ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിട്ടുള്ള കാരണം. ഉത്കണ്ഠ, വിഷാദം എന്നിവ ഉള്‍പ്പെടുന്ന ഈ മേഖലയില്‍ 932,100 നോട്ടുകളാണ് നല്‍കപ്പെട്ടത്.

2025-ല്‍ നല്‍കിയ സിക്ക് നോട്ടുകള്‍ 2015-നെ അപേക്ഷിച്ച് ഇരട്ടിയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 5 ലക്ഷത്തോളം വര്‍ദ്ധനവാണ് സിക്ക് നോട്ടുകളില്‍ സംഭവിച്ചിരിക്കുന്നത്. ജോലി ചെയ്യാന്‍ കളിയാത്ത വിധത്തില്‍ ഓഫ് ആവശ്യമുണ്ടെന്ന് തെളിയിക്കുന്ന രേഖയാണ് ഇത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ജിപി എന്നിവര്‍ സിക്ക്‌നോട്ട് നല്‍കാന്‍ കഴിയും.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions