യു.കെ.വാര്‍ത്തകള്‍

സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം

യുകെയിലെ വാള്‍സാളില്‍ സിഖ് മതവിശ്വാസിയായ യുവതിയെ വീട്ടില്‍ കയറി ക്രൂരമായി പീഡിപ്പിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത കേസില്‍ 32 കാരനായ ജോണ്‍ ആഷ്ബിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയില്‍ വെള്ളിയാഴ്ച നടന്ന ശിക്ഷ വിധിയില്‍ പ്രതി കുറഞ്ഞത് 14 വര്‍ഷമെങ്കിലും ജയിലില്‍ കിടക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വളരെ അപകടകാരിയെന്നും കോടതി ഇയാളെ വിശേഷിപ്പിച്ചു.

2025 ല്‍ ബസില്‍ നിന്ന് ഇറങ്ങിയ യുവതിയെ പിന്തുടര്‍ന്നാണ് പ്രതി ആക്രമണം നടത്തിയത്. യുവതി വീട്ടിലെത്തിയതിന് പിന്നാലെ അതിക്രമിച്ചു കയറിയ ഇയാള്‍ യുവതിയെ ലൈംഗീകമായും ശാരീരികമായും അക്രമിച്ചു. ബലാത്സംഗം, കവര്‍ത്ത, മതവിദ്വേഷപരമായ ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ പ്രതി സമ്മതിച്ചു.

യുവതി മുസ്ലീം മതവിഭാഗത്തിലെന്ന് തെറ്റിദ്ധരിച്ച് ഇയാള്‍ ഇസ്ലാം വിരുദ്ധ പരാമര്‍ശം നടത്തി. അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും ഇയാള്‍ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി. ഗൗരവമേറിയ വകുപ്പുകളാണ് പ്രതിയ്‌ക്കെതിരെ പൊലീസ് ചുമത്തിയത്.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions