നാട്ടുവാര്‍ത്തകള്‍

ക്രൂഡ് ഓയില്‍ പ്രതിസന്ധി; ഗള്‍ഫില്‍ അടിയന്തര സന്ദര്‍ശനം നടത്തി അജിത് ഡോവല്‍

ഊര്‍ജ്ജ സുരക്ഷയും മേഖലയിലെ സംഘര്‍ഷവും സുപ്രധാന ചര്‍ച്ചയാക്കി ഗള്‍ഫില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സന്ദര്‍ശനം. സൗദിക്ക് പിന്നാലെ യുഎഇയിലും അദ്ദേഹം സന്ദര്‍ശനം നടത്തി. യുഎഇ പ്രസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.

ഇന്ത്യയിലേക്കുള്ള ക്രൂഡോയില്‍ ഒഴുക്കില്‍ ഗള്‍ഫ് രാജ്യങ്ങളുടെതാണ് മുഖ്യ പങ്ക്. അതില്‍ത്തന്നെ സൗദിയും യുഎഇയും മുന്നില്‍. പ്രകൃതി വാതകത്തിന്റെ കാര്യത്തില്‍ ഗള്‍ഫ് അതിപ്രധാനം. പത്തു വര്‍ഷത്തേക്ക് ഇന്ത്യയ്ക്ക് പ്രകൃതിവാതകം നല്‍കുന്ന കരാര്‍ യുഎഇ ഒപ്പിട്ടത് ഈയിടെയാണ്. ഇതിനിടെയാണ് യുദ്ധമുണ്ടായത്. മേഖലയിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലും ഹോര്‍മൂസിലെ പ്രതിസന്ധികള്‍ നിലനില്‍ക്കെയും പ്രാധാന്യമുള്ളതാണ് ദേശീയ സുരക്ഷാ ഉപദോഷ്ടാവിന്റെ സന്ദര്‍ശനം. മേഖലയിലെ ക്രൂഡോയില്‍ നീക്കങ്ങളെ ബാധിക്കുന്ന ഓരോ സംഭവങ്ങളും ഇന്ത്യയിലെ എണ്ണവിലയെ ബാധിക്കും.

യുഎഇ പ്രസിഡന്റുമായി അജിത് ഡോവല്‍ കൂടിക്കാഴ്ച്ച നടത്തി. ആഗോള ഊജ്ജ സുരക്ഷയില്‍ മേഖലയിലെ സംഘര്‍ഷമുണ്ടാക്കുന്ന പ്രതിസന്ധികള്‍ ഇന്ന് ചര്‍ച്ചയായി. പ്രധാനമന്ത്രിയുടെ ആശംസ യുഎഇ പ്രസിഡന്റിനും തിരിച്ചും കൈമാറി. ഊര്‍ജ്ജ സുരക്ഷയ്‌ക്കൊപ്പം ഗള്‍ഫ് മേഖലയിലെ തന്ത്രപ്രധാന സഹകരണം ഇന്ത്യയ്ക്ക് അതീവ പ്രാധാന്യമുള്ളതാണ്.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions