നാട്ടുവാര്‍ത്തകള്‍

നഗ്നദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി, 65 ലക്ഷം തട്ടി; ഷിയാസ് കരീമിനെതിരെ കേസെടുത്തു


കൊച്ചി: പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെന്ന പരാതിയില്‍ റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ പൊലീസ് കേസെടുത്തു. പ്രവാസി യുവതിയാണ് പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക വഞ്ചനക്കും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. കേസ് കോഴിക്കോട് പൊലീസിന് കൈമാറും. സംഭവസ്ഥലം കോഴിക്കോടായതിനാലാണ് ഇത്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

പാലാരിവട്ടം പൊലീസിന് അഭിഭാഷകന്‍ മുഖേന യുവതി പരാതി നല്‍കി. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നഗ്‌ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

പ്രണയം നടിച്ച് വഞ്ചിച്ചു എന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. ജിം നവീകരിക്കുന്നതിനായാണ് ഷിയാസിന് വന്‍ തുക നല്‍കിയത്. പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. നഗ്നദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകള്‍ക്ക് നല്‍കുമെന്നായിരുന്നു ഭീഷണി. ഇത് മാനസികമായി തളര്‍ത്തിയെന്നും യുവതി പറയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍, ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകv, വോയിസ് റെക്കോര്‍ഡുകള്‍ അടക്കമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

മുന്‍പും ഷിയാസ് കരീമിനെതിരെ പീഡന പരാതി ഉയര്‍ന്നിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഷിയാസിനെതിരെ കാസര്‍കോട് ചന്തേര പൊലീസ് കേസെടുത്തിരുന്നു. ജിം ട്രെയിനറായ യുവതിയായിരുന്നു പരാതിക്കാരി. വിവാഹ വാഗ്ദാനം നല്‍കി ഷിയാസ് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. 11 ലക്ഷം രൂപയിലധികം ഷിയാസ് തട്ടിയെടുത്തെന്നും യുവതി ആരോപിച്ചിരുന്നു.

2021 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ എറണാകുളം കടവന്ത്ര, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ എത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചു. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതായും ചെറുവത്തൂരിലെ ഹോട്ടല്‍മുറിയില്‍വെച്ച് മര്‍ദിച്ചതായും പരാതിയില്‍ ആരോപിച്ചിരുന്നു.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions