യു.കെ.വാര്‍ത്തകള്‍

ഗ്ലോസ്റ്ററില്‍ മലയാളി യുവതി ഓടിച്ച കാറിടിച്ചു തദ്ദേശീയ വനിതയ്ക്ക് ദാരുണാന്ത്യം; ലൈസന്‍സില്ലായിരുന്നെന്നു റിപ്പോര്‍ട്ട്


ഗ്ലോസ്റ്ററില്‍ മലയാളി യുവതി ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ട് തദ്ദേശീയ വനിതയ്ക്ക് ദാരുണാന്ത്യം . യുകെ ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെയാണ് യുവതി വാഹനം ഓടിച്ചിരുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കാറോടിച്ച തിരുവനന്തപുരം സ്വദേശിനിയായ യുവതി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. യുവതി ഓടിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഗ്ലോസ്റ്ററിലെ ഒരു കെയര്‍ ഹോമില്‍ ജോലി ചെയ്തിരുന്ന യുവതി കുവൈത്തില്‍ നിന്നെത്തിയ ആളാണെന്നും യുകെ ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെയാണ് വാഹനം ഓടിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പരുക്കുകള്‍ കാരണം യുവതിയുടെ അറസ്റ്റ് നടപടികള്‍ വൈകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നത് ഗുരുതര കുറ്റമാണ്‌. ഇതിന് കനത്ത പിഴ, ഡ്രൈവിങ് നിരോധനം, ഇന്‍ഷുറന്‍സ് അസാധുവാകുന്നത് എന്നിവ ഉള്‍പ്പെടെ കര്‍ശന നടപടികള്‍ നേരിടേണ്ടി വരും. ഗുരുതര അപകടങ്ങളില്‍ ജയില്‍ ശിക്ഷയ്ക്കും സാധ്യതയുണ്ട് .

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions