സിനിമ

'വാഴ 2'യിലെ യുകെയിലെയടക്കം ജീവിത രംഗങ്ങള്‍ യാഥാര്‍ത്ഥ്യമെന്ന് കല്യാണി പണിക്കര്‍

സൂപ്പര്‍ഹിറ്റായ വാഴ 2വിലെ അഭിനേതാക്കളുടെ യുകെയിലെയടക്കം വിദേശജീവിതം ചിത്രീകരിച്ച രംഗങ്ങള്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. യുകെയിലെ ജീവിതം സ്വപ്നം കണ്ട് നാട് വിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ കടന്നു പോകേണ്ടി വരുന്ന യാഥാര്‍ത്ഥ്യങ്ങള്‍, കഷ്ടപ്പാടുകള്‍ സിനിമ വെളിവാക്കിയെന്ന അഭിപ്രായമാണ് ഉയരുന്നത്. ഈ രംഗങ്ങളെക്കുറിച്ചുള്ള നടി കല്യാണി പണിക്കരുടെ പ്രതികരണം ശ്രദ്ധ നേടുന്നു. 'വാഴ 2വില്‍ കാണിച്ചത് വളരെ ശരിയാണ്. അത് കണ്ടിരിക്കുമ്പോള്‍ ഇമോഷന്‍ ബ്രേക്ക് ആകും. അനുഭവിച്ചിട്ടുള്ളവര്‍ക്ക് അറിയാം. എനിക്ക് അത് കണ്ണ് നിറയാതെ കാണാന്‍ പറ്റിയിരുന്നില്ല. സത്യം പറഞ്ഞാല്‍ അവിടുത്തെ സത്യാവസ്ഥ തന്നെയാണ്,' കല്യാണി പറയുന്നു.

വിദേശത്ത് പഠിച്ചിരുന്ന കല്യാണി, ആശുപത്രി സേവനങ്ങളിലെ പ്രതിസന്ധി മുതല്‍ താമസസ്ഥലത്തെ ബുദ്ധിമുട്ടുകള്‍ വരെ നേരിട്ട അനുഭവങ്ങള്‍ പങ്കുവെച്ചു. 'പനിയായിട്ട് ആശുപത്രിയില്‍ പോകാന്‍ പറ്റാത്തത്, കടുത്ത ഫുഡ് പോയ്സണ്‍ വന്നിട്ടും ചികിത്സ ലഭിക്കാത്തത്-ഭയപ്പെടുത്തുന്ന അവസ്ഥകളായിരുന്നു. ഇവിടെ 20 മിനിറ്റിനുള്ളില്‍ എമര്‍ജന്‍സി കാഷ്വാലിറ്റിയില്‍ എത്താം. അവിടുത്തെ ജീവിതം അത്ര എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞു,' അവര്‍ പറഞ്ഞു. താമസസ്ഥലത്തെ സ്ഥിരതയില്ലായ്മയും കല്യാണി ചൂണ്ടിക്കാട്ടി: 'രണ്ട് മാസം കൂടുമ്പോള്‍ മാറേണ്ടി വരും. ഭയങ്കര പേടിപ്പെടുത്തുന്ന അവസ്ഥയായിരുന്നു. ആവശ്യത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും അതുകൊണ്ട് മാത്രം കാര്യമില്ല.'

ബിന്ദു പണിക്കരുടെ മകളായ കല്യാണി, അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയിരിക്കുകയാണ്. 'മധുവിധു'യാണ് കല്യാണിയുടെ അരങ്ങേറ്റ ചിത്രം.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions