നാട്ടുവാര്‍ത്തകള്‍

ഒടുവില്‍ ഭവാനിപൂരില്‍ മമത അടിതെറ്റി വീണു; തോല്‍വി 15,000ല്‍ അധികം വോട്ടുകള്‍ക്ക്


കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂള്‍ നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്ക് തോള്‍വി. ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ മമത ബാനര്‍ജി 15000ല്‍ അധികം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. പഴയ വിശ്വസ്തനായിരുന്ന ബിജെപിയിലെ സുവേന്ദു അധികാരിയോട് ആയിരുന്നു പരാജയം. തൃണമൂല്‍ ശക്തികേന്ദ്രത്തില്‍ സിറ്റിംഗ് എംഎല്‍എ കൂടിയായ മുഖ്യമന്ത്രിയുടെ വീഴ്ച പാര്‍ട്ടിയ്ക്കു വലിയ ആഘാതമായി.

തുടര്‍ച്ചയായി രണ്ടാം തവണയാണ് മമത ബാനര്‍ജി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്. 2021ല്‍ തന്റെ മുന്‍ വിശ്വസ്തനായ സുവേന്ദുവിന്റെ വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമില്‍ അദ്ദേഹത്തിനെതിരെ മമത ബാനര്‍ജി മത്സരിച്ചിരുന്നു. എന്നാല്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ സുവേന്ദുവിന്റെ തട്ടകത്തില്‍ 1956 വോട്ടുകള്‍ക്ക് മമത പരാജയം സമ്മതിച്ചിരുന്നു. തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പില്‍ ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് മമത മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നത്.


എന്നാല്‍ സംസ്ഥാനത്ത് ബിജെപി തരംഗം ആഞ്ഞടിച്ച 2026ലെ തിരഞ്ഞെടുപ്പില്‍ ഭവാനിപൂരില്‍ പാര്‍ട്ടിക്ക് അടിതെറ്റുകയായിരുന്നു. 294 മണ്ഡലങ്ങളില്‍ 207 ഇടത്ത് ആണ് ബിജെപി മുന്നേറ്റമുണ്ടാക്കിയത്. എന്നാല്‍ തൃണമൂലിന്റെ മുന്നേറ്റം വെറും 80 സീറ്റുകളില്‍ ഒതുങ്ങുകയായിരുന്നു.


  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions