യു.കെ.വാര്‍ത്തകള്‍

ഒറ്റ മിനിറ്റില്‍ നല്‍കുന്ന കാന്‍സര്‍ ഇഞ്ചക്ഷന്‍ എന്‍എച്ച്എസില്‍ നിലവില്‍

ആയിരക്കണക്കിന് കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ വേഗത്തിലാക്കാന്‍ സഹായിക്കുന്ന പുതിയ ഒരു മിനിറ്റ് കാന്‍സര്‍ മരുന്ന് ഇഞ്ചക്ഷന്‍ എന്‍എച്ച്എസില്‍ നിലവില്‍ വന്നു. പെംബ്രോലിസുമാബ് എന്ന മരുന്നാണ് അര മണിക്കൂറിലേറെ എടുത്ത് ഡ്രിപ്പ് രൂപത്തില്‍ നല്‍കുന്നതിന് പകരം ഇഞ്ചക്ഷനായി അവതരിപ്പിക്കുന്നത്.

യുകെയില്‍ വര്‍ഷത്തില്‍ 14000 പേര്‍ക്കെങ്കിലും ഈ ഇമ്മ്യൂണോതെറാപ്പി മരുന്ന് പ്രിസ്‌ക്രൈബ് ചെയ്യുന്നുണ്ട്. ഇമ്മ്യൂണ്‍ സിസ്റ്റത്തെ കൊണ്ട് ക്യാന്‍സര്‍ കോശങ്ങളെ അക്രമിക്കാന്‍ ഉത്തേജിപ്പിക്കുന്ന വിധത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ഈ മരുന്ന് ഐവി ലൈനിലൂടെയോ, ഡ്രിപ്പായോ നല്‍കാന്‍ രോഗികള്‍ക്ക് ആശുപത്രികളില്‍ രണ്ട് മണിക്കൂറോളം ചെലവാക്കേണ്ടി വരുന്നത്. ഇതിന് പകരമാണ് ഇഞ്ചക്ഷന്‍ രൂപത്തില്‍ മരുന്ന് നല്‍കുന്നത്. ഓരോ മൂന്നാഴ്ചയിലും ഒരു മിനിറ്റ് ഇഞ്ചക്ഷനായും, ആറ് ആഴ്ചയില്‍ രണ്ട് മിനിറ്റ് ഇഞ്ചക്ഷനായും ഈ മരുന്ന് നല്‍കും.

ശരീരത്തിലേക്ക് വേഗത്തില്‍ ആഗിരണം ചെയ്യുന്ന വിധത്തിലാണ് ഇഞ്ചക്ഷന്‍ പ്രവര്‍ത്തിക്കുക. ഒരു മിനിറ്റ് കൊണ്ട് നല്‍കാന്‍ കഴിയുന്ന പുതിയ ഇഞ്ചക്ഷന്‍ രോഗികളെ മണിക്കൂറുകള്‍ ആശുപത്രിയില്‍ ചെലവാക്കുന്നതില്‍ നിന്നും മാറ്റുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ക്യാന്‍സര്‍ ചീഫ് പ്രൊഫ പീറ്റര്‍ ജോണ്‍സണ്‍ പറഞ്ഞു. കൂടുതല്‍ രോഗികള്‍ക്ക് വേഗത്തില്‍ ചികിത്സ നല്‍കാനും, കാത്തിരിപ്പ് സമയം കുറയ്ക്കാനും ഇത് സഹായിക്കും.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions