അസോസിയേഷന്‍

നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ യു.ഡി.എഫ് നേതൃത്വത്തെ പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ അഭിനന്ദിച്ചു


പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ.യുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം, കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേതൃത്വത്തിനും കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്കും ലഭിച്ച ഭൂരിപക്ഷ വിജയത്തെ അഭിനന്ദിച്ചു.

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി. ജെ. ജോസഫിന്റെ ദീര്‍ഘ ദൃഷ്ടിയോടെയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ നയമാണ് ഈ വലിയ വിജയത്തിന് വഴിയൊരുക്കിയതെന്ന് യോഗം വിലയിരുത്തി. പുതുമുഖങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതിന്റെ ഫലമായി പാര്‍ട്ടി മത്സരിച്ച 8 സീറ്റുകളില്‍ 7 എണ്ണം നേടിയപ്പോള്‍, എല്‍.ഡി.എഫ് ഭാഗത്ത് മത്സരിച്ച മറ്റ് കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ എല്ലാസീറ്റുകളിലും പരാജയപ്പെട്ടതും ശ്രദ്ധേയമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുക്കപ്പെട്ട മോന്‍സ് ജോസഫ്, അപു ജോണ്‍ ജോസഫ്, തോമസ് ഉണ്ണിയാടന്‍, ഷിബു തെക്കുംപുറം, വര്‍ഗീസ് മാമ്മന്‍, റെജി ചെറിയാന്‍, വിനൂ ജോബ് എന്നിവര്‍ക്ക് ജനസേവനത്തില്‍ വിജയകരമായ കാലഘട്ടം ആശംസിച്ചു.

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ വളരെ കുറഞ്ഞ വോട്ടിനാണ് പരാജയപ്പെട്ട ഷൈജി ഒട്ടപ്പിള്ളിലിന്റെ പരിശ്രമത്തെയും യോഗം അഭിനന്ദിച്ചു. അടുത്ത അവസരത്തില്‍ വിജയം കൈവരിക്കുമെന്ന ആത്മവിശ്വാസവും യോഗം രേഖപ്പെടുത്തി.

പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വാങ്ങുന്നതിനാല്‍, മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച മലയാളം മിഷന്‍ യു.കെ., ലോക കേരള സഭ എന്നിവയില്‍ നിയമിത്രയാവര്‍ എല്ലവരും സ്വയം രാജിവെച്ചു പുറത്തുപോകണമെന്നു യോഗം ആവശ്യപ്പെട്ടു.

യോഗത്തിന് പ്രസിഡന്റ് ബിജു ഇളംതുരുത്തിയില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജിപ്സണ്‍ തോമസ് എട്ടുതൊട്ടിയില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് നേതാക്കളായ ബിനോയ് പൊന്നാട്ട്, ജോസ് പരപ്പനാട്ട്, ജെറി ഉഴുന്നാലില്‍, വിനോദ് ചന്ദ്രപ്പളിയില്‍, സിബി കാവുകാട്ട്, തോമസ് ജോണി, ലിട്ടു ടോമി, ജെഫ് തഴത്തേട്ട്, ക്രിസ്, തോമസ് കണ്ടത്തിങ്കര, ജോഷി, ജോയാസ് ജോണ്‍, ബേബി ജോണ്‍, ജില്‍സണ്‍ ജോസ് ഒലിക്കല്‍, ഷാജിമോന്‍ കൊളിയിയില്‍, ജെയിംസ്, ജോണി ജോസഫ് എന്നിവര്‍ സംസാരിച്ചു.

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions