നാട്ടുവാര്‍ത്തകള്‍

'അഴകിയ തമിഴ് മകന്‍'; തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ്

ടിവികെ അധ്യക്ഷന്‍ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഞായര്‍ രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തില്‍ ആണ്‌ സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കം പങ്കെടുത്തു.

വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അതിഥിയായി എത്തിയ നടി തൃഷയാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായത്. ചടങ്ങ് നടക്കുന്ന സ്റ്റേഡിയത്തിലേക്ക് തൃഷ എത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ കൊണ്ടാണ് വൈറലായത്.

വേദിയിലെത്തിയ നടി വിജയ്‌യുടെ കുടുംബാംഗങ്ങളെയും ഏറ്റവും അടുത്ത സുഹൃത്തുക്കളെയും നേരില്‍ കണ്ട് ആശ്ലേഷിക്കുകയും സന്തോഷം പങ്കുവെക്കുകയും ചെയ്യുന്നതും വിഡിയോയില്‍ കാണാം. വേദിയിലെത്തിയ തൃഷയെ വാത്സല്യത്തോടെ നോക്കുന്ന വിജയുടെ അമ്മയുടെ ദൃശ്യങ്ങളും ശ്രദ്ധ നേടുകയാണ്.

അമ്മ ഉമാ കൃഷ്ണനൊപ്പമാണ് തൃഷ ചടങ്ങിനെത്തിയത്. സ്റ്റേഡിയത്തില്‍ കനത്ത സുരക്ഷയില്‍ വിജയ്‌ക്കൊപ്പം തൃഷ എത്തിയപ്പോല്‍ നിറഞ്ഞ കയ്യടികളോടെയാണ് അവരെ സ്വീകരിച്ചത്. വിജയ്‌യുടെ അമ്മയെ തൃഷ കെട്ടിപ്പിടിച്ച് പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ചടങ്ങിന് തൊട്ടുമുന്‍പ് തന്റെ വസതിയില്‍ നിന്ന് പുറപ്പെട്ട തൃഷ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയും ഇപ്പോള്‍ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. തമിഴ്‌നാടിന് ഇതൊരു വലിയ ദിവസമാണല്ലോ എന്ന ചോദ്യത്തിന് 'താങ്ക്യൂ, ലുക്കിങ് ഫോര്‍വേഡ്' എന്നാണ് നടി പറഞ്ഞത്.

മേയ് 4ന് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വിജയ്‌യുടെ വിജയത്തിനൊപ്പം ആരാധകര്‍ തൃഷയുടെ പിറന്നാള്‍ കൂടി ആഘോഷിച്ചിരുന്നു.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions