യു.കെ.വാര്‍ത്തകള്‍

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് നേഷന്‍വൈഡ്; രണ്ട് വര്‍ഷത്തെ ഡീല്‍ ഏറ്റവും ലാഭകരം

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വെട്ടിക്കുറച്ച് ബ്രിട്ടനിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റിയായ നേഷന്‍വൈഡ്. വിപണിയിലെ ഏറ്റവും ലാഭകരമായ ഫിക്‌സഡ് ഡീലുകളാണ് ഇതുവഴി ലഭ്യമാകുന്നത്. തങ്ങളുടെ പല പ്രൊഡക്ടുകളുടെ നിരക്കുകളാണ് നേഷന്‍വൈഡ് ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുന്നത്.

40 ശതമാനം ഡെപ്പോസിറ്റില്‍ വീട് മാറുന്നവര്‍ക്കുള്ള രണ്ട് വര്‍ഷത്തെ ഫിക്‌സഡും ഇതില്‍ ഉള്‍പ്പെടുന്നു. 4.5 ശതമാനത്തില്‍ നിന്നും 4.35 ശതമാനത്തിലേക്ക് നിരക്ക് കുറച്ചതോടെ രണ്ട് വര്‍ഷത്തെ ഏറ്റവും ലാഭകരമായ ഡീല്‍ നേഷന്‍വൈഡിന്റേതായി മാറി. എന്നാല്‍ ഇതിന് 1499 പൗണ്ടിന്റെ വന്‍ ഫീസ് ഒപ്പമുണ്ട്.

ഇതിന് പുറമെ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് നിരക്കും ലാഭകരമാക്കി മാറ്റിയിട്ടുണ്ട്. 4.99 ശതമാനത്തിലാണ് 5 വര്‍ഷത്തെ ഡീല്‍ ലഭിക്കുക. എതിരാളികളായ എച്ച്എസ്ബിസിയും സമാനമായ ഡീല്‍ ഓഫര്‍ ചെയ്യുന്നുണ്ട്. 40 ശതമാനം ഡെപ്പോസിറ്റുമായി പുതിയ വീട് വാങ്ങുന്നവര്‍ക്കാണ് ഈ ഡീല്‍. 999 പൗണ്ടാണ് ഇതിന് ഫീസ്.

വിര്‍ജിന്‍ മണിയും നിരക്ക് കുറവുകള്‍ വരുത്തുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തെ ഫിക്‌സഡ് പര്‍ച്ചേസ് റേറ്റുകള്‍ 0.26 ശതമാനമാണ് കുറയ്ക്കുന്നത്. രണ്ട് വര്‍ഷത്തെ റീമോര്‍ട്ട്‌ഗേജ് റേറ്റുകള്‍ 0.24 ശതമാനവും കുറയ്ക്കും.

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നത് തുടരുമെന്നാണ് വിപണിയുടെ പ്രതീക്ഷ. പല ആഴ്ചകളായി മിഡില്‍ ഈസ്റ്റ് സംഘര്‍ഷം മൂലം ഉടലെടുത്ത അനിശ്ചിതാവസ്ഥ വിപണിയെ സാരമായി ബാധിക്കുന്നുണ്ട്.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions