യു.കെ.വാര്‍ത്തകള്‍

യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ക്ലെയിമുകള്‍ സര്‍വകാല റെക്കോര്‍ഡില്‍; ജോലി ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ ഇടിവ്



യുകെ ജനതയെ ജോലി ചെയ്യിക്കാനുള്ള ലേബറിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ക്ലെയിം നേടുന്നവരുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡായ 8.3 മില്ല്യണില്‍ എത്തിയതോടെയാണ് ജനങ്ങളില്‍ നല്ലൊരു ശതമാനവും ആനുകൂല്യങ്ങളില്‍ സുഖമായി കഴിയുന്നത് തുടരുകയാണെന്ന് വ്യക്തമാകുന്നത്.

ഇതിനിടെ ഒരു ജോലിയുള്ളവരുടെ എണ്ണത്തില്‍ കുത്തനെ ഇടിവും രേഖപ്പെടുത്തിയെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ഇതോടെ ഈ ചെലവ് കൂടി വെല്‍ഫെയര്‍ ബജറ്റില്‍ വന്നുചേരുകയാണ്.

കേവലം 12 മാസം കൊണ്ട് ബെനഫിറ്റ് കൈപ്പറ്റുന്നവരുടെ എണ്ണത്തില്‍ 830,000 പേരുടെ വര്‍ദ്ധനവാണ് ഉണ്ടായത്. 2025 ഫെബ്രുവരിയിലെ 7.5 മില്ല്യണില്‍ നിന്നുമാണ് ഈ ഫെബ്രുവരിയില്‍ 8 മില്ല്യണിലേറെ ആനുകൂല്യം നേടുന്നവരിലേക്ക് ഉയര്‍ന്നത്. ഇത് സര്‍വകാല റെക്കോര്‍ഡാണ്.

അതേസമയം, ആനുകൂല്യം നേടുന്നവരുടെ എണ്ണം ഉയരുമ്പോള്‍ ജോലിയുള്ളവരുടെ എണ്ണം വിപരീത ദിശയിലാണ് നീങ്ങുന്നത്. യൂണിവേഴ്‌സല്‍ ക്രെഡിറ്റിലുള്ള കേവലം 3.1 മില്ല്യണ്‍ ആളുകള്‍ക്ക് മാത്രമാണ് 2026 ജനുവരിയില്‍ ഏതെങ്കിലും വിധത്തിലുള്ള തൊഴിലുള്ളത്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions