ഇമിഗ്രേഷന്‍

യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%

യുകെയിലെ പുതിയ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ ഇവിടെ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളെ പിന്നോട്ട് വലിക്കുകയാണ് . പഠനശേഷം യുകെയില്‍ തങ്ങാനുള്ള സാധ്യതകളെ സാരമായി ബാധിക്കുന്ന കുടിയേറ്റ വിരുദ്ധ നിലപാടുകളാണ് ലേബര്‍ ഗവണ്‍മെന്റും മുന്നോട്ട് വെയ്ക്കുന്നത്. നിലവിലെ പല ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങളും ഭാവിയില്‍ യുകെയില്‍ പഠിക്കാനോ, ജോലിക്കോ എത്തുന്നവരെ ബാധിക്കുകയും ചെയ്യും.

സ്റ്റഡി വിസാ അപേക്ഷകളില്‍ ഇതിന്റെ പ്രത്യാഘാതം സാരമായി കാണാന്‍ തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ സ്റ്റഡി വിസ അപേക്ഷകളില്‍ 40% ഇടിവാണ് രേഖപ്പെടുത്തിയതെന്ന് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. 8900 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണ് യുകെയില്‍ പഠിക്കാനായി അപേക്ഷ സമര്‍പ്പിച്ചത്. മുന്‍വര്‍ഷം ഈ മാസം 14,800 അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ട സ്ഥാനത്താണ് ഇത്.

ഇതോടെ ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ അപേക്ഷകളില്‍ 33% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളെ സംബന്ധിച്ച് ഈ കണക്കുകള്‍ കനത്ത ആഘാതമാണ്. ഇതിന് പുറമെ അപേക്ഷകള്‍ തള്ളുന്ന നിരക്കും മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ വ്യക്തമാക്കി.

ഏപ്രില്‍ മാസത്തിലെ ഇടിവ് അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും വലിയ ഇടിവാണ്. 2024-ല്‍ ഗവണ്‍മെന്റ് ഡിപ്പന്‍ഡന്റ്‌സിന് വിലക്ക് ഏര്‍പ്പെടുത്തിയത് മുതലാണ് സ്റ്റഡി വിസ അപേക്ഷകള്‍ കുറയാന്‍ തുടങ്ങിയത്. മലയാളികളടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ യുകെ വിട്ടു മറ്റു രാജ്യങ്ങളാണ് പരിഗണിക്കുന്നത്.

  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  • യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍
  • യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍
  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions