യു.കെ.വാര്‍ത്തകള്‍

യുകെയില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു

യുകെയില്‍ മലയാളി സമൂഹത്തിനു വേദനയായി യുവാവ് കുഴഞ്ഞു വീണു മരിച്ചു. തിരുവല്ല വളഞ്ഞവട്ടം സ്വദേശി അജയ് പോള്‍ വര്‍ഗീസ് (41) ആണ് മരിച്ചത്. ജോലിക്കിടെ അസ്വസ്ഥത തോന്നി വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങവേയാണ് കുഴഞ്ഞുവീണത്.

നോട്ടിംഗ്ഹാം ക്വീന്‍സ് മെഡിക്കല്‍ സെന്ററിലെ ജീവനക്കാരനായ അജയ് പോള്‍ വര്‍ഗീസിന് നൈറ്റ്‌ ഷിഫ്റ്റില്‍ ജോലി ചെയ്യുമ്പോള്‍ ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുവാന്‍ പാര്‍ക്കിങ്ങിലേക്ക് എത്തുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഒറ്റയ്ക്ക് മടങ്ങാതെ ഇരിക്കുവാന്‍ സഹപ്രവര്‍ത്തകര്‍ ഭാര്യയെയും ജോലി സ്ഥലത്തേക്ക് വിളിച്ചു വരുത്തിയിരുന്നു. ഉടന്‍ തന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹൃദയാഘാതമാണ്‌ മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. 2022 ലാണ് അജയ് പോള്‍ വര്‍ഗീസ് യുകെയില്‍ കുടുംബമായി എത്തുന്നത്. ഭാര്യ: ശ്യാമ അജയ് (നഴ്സ്, ക്യൂന്‍സ് മെഡിക്കല്‍ സെന്റര്‍ നോട്ടിംഗ്ഹാം ). ഏക മകള്‍ : അയാന്‍ എല്‍സ (9 വയസ്സ്). തിരുവല്ല വളഞ്ഞവട്ടം പുത്തന്‍വിളയില്‍ പി. റ്റി. തങ്കച്ചന്‍ - റാഹേല്‍ ദമ്പതികളുടെ ഏക മകനാണ്.

യുകെയില്‍ ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ അംഗമായ അജയ് പോള്‍ വര്‍ഗീസ് മദ്ബഹാ ശുശ്രൂഷകനും സണ്‍ഡേ സ്കൂള്‍ അധ്യാപകനുമായിരുന്നു. വളഞ്ഞവട്ടം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ അംഗമാണ്. പൊതുദര്‍ശനവും സംസ്കാരവും സംബന്ധിച്ച വിവരങ്ങള്‍ പിന്നീട്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions