അസോസിയേഷന്‍

യു ഡി എഫ് വിജയം ആഘോഷമാക്കി ഐ ഒ സി (യു കെ) - ചെസ്റ്റര്‍, ബ്ലാക്പൂള്‍ യൂണിറ്റുകള്‍

ചെസ്റ്റര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് നേടിയ ഉജ്ജ്വല വിജയവും കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വി ഡി സതീശന്‍ തെരഞ്ഞെടുക്കപ്പെട്ടതിന്റെയും ആവേശത്തില്‍ ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്സ് ഏരിയയുടെ നേതൃത്വത്തില്‍ ചെസ്റ്ററിലും ബ്ലാക്ക്പൂളിലും ആഘോഷം സംഘടിപ്പിച്ചു. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് യു കെയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും യു ഡി എഫ് അനുഭാവികളും ആഘോഷത്തില്‍ പങ്കുചേര്‍ന്നത്.

ആഘോഷ പരിപാടിയോടനുബന്ധിച്ചു ചെസ്റ്ററില്‍ നടന്ന ചടങ്ങില്‍ ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ ചെസ്റ്റര്‍ യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും നിര്‍വഹിക്കപ്പെട്ടു. കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഓണ്‍ലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ് പുതിയ യൂണിറ്റ് ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. നിയുക്ത യൂണിറ്റ് പ്രസിഡന്റ് ജോബിന്‍സ് വര്‍ക്കി അധ്യക്ഷത വഹിച്ചു. നിയുക്ത ജനറല്‍ സെക്രട്ടറി ജിനീഷ് കുളത്തിനാല്‍, വിനോയ് വര്‍ഗീസ്, സുബിന്‍ കൊറ്റത്തില്‍, ബിജു മാത്യു എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

അതേസമയം, ബ്ലാക്ക്പൂള്‍ യൂണിറ്റിന്റെ നേതൃത്വത്തിലും യു ഡി എഫ് തെരഞ്ഞെടുപ്പ് വിജയാഘോഷം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ജിബീഷ് തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. ഡിജോ ജോണ്‍, നിബു മാത്യു, റോബി ജോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന് പ്രവാസി മലയാളികള്‍ നല്‍കിയ പിന്തുണ വലിയ ശക്തിയാണെന്നും, കോണ്‍ഗ്രസ് പ്രസ്ഥാനത്തെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ പ്രവാസി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions