അസോസിയേഷന്‍

ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ നഴ്‌സസ് ദിനം സമുചിതമായി ആഘോഷിച്ചു



മാഞ്ചസ്റ്റര്‍: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ (Trafford Malayalee Association) നഴ്‌സുമാര്‍ക്കായി ആദരവും വിപുലമായ ആഘോഷ പരിപാടികളും സംഘടിപ്പിച്ചു. മെയ് 12-ന് വൈകുന്നേരം 6 മണി മുതല്‍ ഡേവിഹ്യൂമിലെ സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ പാരിഷ് സെന്ററില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.

അസോസിയേഷന്റെ ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടുന്ന മനോഹരമായ ഒരുസായാഹ്നപരിപാടിയായിരുന്നു ഇവിടെ നടത്തിയ ഇന്റര്‍നാഷണല്‍ നഴ്‌സസ് ദിനാഘോഷമെന്നു

അസോസിയേഷന്‍ പ്രസിഡന്റ് ഡോണി ജോണ്‍ കരോടന്‍ പറഞ്ഞു.


ചടങ്ങില്‍ പ്രസിഡന്റ് ഡോണി ജോണ്‍ അധ്യക്ഷത വഹിച്ചു. മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ഫാക്കല്‍റ്റിയായ ഡോ. മഞ്ജു സി. പള്ളം പരിപാടി ഉദ്ഘാടനം ചെയ്തു. ഇംഗ്ലണ്ടിലെ ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും ഇന്ത്യന്‍ കുടിയേറ്റ നഴ്‌സുമാര്‍ വഹിക്കുന്ന നിര്‍ണ്ണായക പങ്കിനെക്കുറിച്ചും അവരുടെ തൊഴില്‍പരമായ പുരോഗതിയെക്കുറിച്ചും (Career Development) അവര്‍ മുഖ്യപ്രഭാഷണത്തില്‍ ഊന്നിപ്പറഞ്ഞു.

അഡ്വ. റെന്‍സണ്‍ തുടിയന്‍പ്ലാക്കല്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. നഴ്‌സുമാരായ ഷോണി തോമസ്, ഷൈജു ചാക്കോ, സിന്ധു സ്റ്റാന്‍ലി, സന്ധ്യ പോള്‍, ഡോളി സിബി, ടെസ്സ ജെറിന്‍, ആശ തോമസ്, ഡാല്‍ഫിയ സനീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അനീഷ് തോമസ്, ദീപക് ഡേവിഡ്, ജോര്‍ജ് തോമസ്, ഭാഗ്യലക്ഷ്മി ആദര്‍ശ്, മേബിള്‍ അജിന്‍ തുടങ്ങിയവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ പങ്കെടുത്ത എല്ലാ നഴ്‌സുമാരെയും പൂക്കളും ഉപഹാരങ്ങളും നല്‍കി അസോസിയേഷന്‍ ആദരിച്ചു.

തുടര്‍ന്ന് അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടി. തിരക്കേറിയ പ്രവാസി ജീവിതത്തില്‍ മനസ്സുനിറയെ സന്തോഷവും ആദരവും നല്‍കിയ ട്രാഫോര്‍ഡ് മലയാളീ അസോസിയേഷന് പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ നഴ്‌സുമാരും അഭിനന്ദനങ്ങളറിയിച്ചുകൊണ്ടാണ് മടങ്ങിയത്. വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെ രാത്രി പത്തരയോടെ പരിപാടികള്‍ സമാപിച്ചു. അസോസിയേഷന്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ടിന്‍സി ഷിജു ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions