യു.കെ.വാര്‍ത്തകള്‍

യുവാക്കള്‍ യുകെ വിടുന്നു; പ്രധാന ലക്‌ഷ്യം ഓസ്‌ട്രേലിയ

നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ ബ്രിട്ടനെ സംബന്ധിച്ച് ഇരുതല മൂര്‍ച്ചയുള്ള വാളാണ്. വിദേശികളുടെ വരവ് കുറഞ്ഞത് ആശ്വാസമാണെങ്കിലും, സ്വന്തം നാടുവിട്ട് യുവജനങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുന്നത് തിരിച്ചടിയാണ്.

ആയിരക്കണക്കിന് യുവ ബ്രിട്ടീഷുകാരാണ് കഴിഞ്ഞ വര്‍ഷം രാജ്യം വിട്ടത്. ഓസ്‌ട്രേലിയ പോലുള്ള ഇടങ്ങളിലേക്കാണ് ബ്രിട്ടീഷുകാര്‍ കൂടുതലായി പോകുന്നത്.

2025-ല്‍ 136,000 കൂടുതല്‍ ബ്രിട്ടീഷുകാരാണ് തിരിച്ചുവരുന്നതിനെ അപേക്ഷിച്ച് പുറത്ത് പോയവര്‍. 16 മുതല്‍ 34 വയസ് വരെയുള്ളവര്‍ക്കിടയിലെ നെറ്റ് മൈഗ്രേഷന്‍ ഗ്യാപ്പ് 75,000 ആണ്. മൈഗ്രേഷന്‍ അളക്കാന്‍ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് നിലവിലെ രീതി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്.

യുവ ബ്രിട്ടീഷുകാര്‍ക്കിടയിലെ 'നെഗറ്റീവ്' നെറ്റ് മൈഗ്രേഷന്‍ എല്ലാ പ്രായവിഭാഗങ്ങള്‍ക്കിടയിലും സുപ്രധാനമാണെന്ന് ഒഎന്‍എസ് പറഞ്ഞു. 2022 മുതല്‍ ഇത് വര്‍ദ്ധിച്ച് വരികയാണ്. ജോലിക്കും, പഠിക്കാനും വിദേശത്ത് പോകുന്ന യുവാക്കള്‍ ദീര്‍ഘകാലം തിരികെ വരാതിരിക്കുന്നതാണ് അവസ്ഥ, ഒഎന്‍എസ് വ്യക്തമാക്കി.

രണ്ട് വര്‍ഷത്തിനിടെ ഓസ്‌ട്രേലിയയില്‍ വര്‍ക്കിംഗ് ഹോളിഡേ വിസ കരസ്ഥമാക്കിയ ബ്രിട്ടീഷുകാരുടെ എണ്ണം ഇരട്ടിയായി. ഏകദേശം 38000 എന്നതില്‍ നിന്നും 80,000 എന്ന നിലയിലേക്കാണ് കുതിച്ചത്. ഈ സ്‌കീം വഴി മൂന്ന് വര്‍ഷം വരെ ഓസ്‌ട്രേലിയയില്‍ താമസിക്കാനും, ജോലി ചെയ്യാനും, യാത്ര ചെയ്യാനും അനുമതിയുണ്ട്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions