സിനിമ

'അവിഹിതമുണ്ടെന്ന് പ്രചരിപ്പിച്ചു'; ടിനി ടോമിനെതിരെ അന്‍സിബ

താര സംഘടനയായ 'അമ്മ'യുടെ നേതൃത്വത്തില്‍ വനിതകള്‍ വന്നിട്ടും രക്ഷയില്ല. സംഘടനയിലെ ജോയിന്റ് സെക്രട്ടറിയായിരുന്ന നടി അന്‍സിബ ഹസ്സന്‍ രാജിവച്ചതിന്റെ കാരണം പുറത്തുവന്നിരിക്കുകയാണ്. തന്റെ രാജിക്ക് കാരണം ടിനി ടോമും സംഘടനയിലെ ചിലരും എന്ന് അന്‍സിബ വെളിപ്പെടുത്തുന്നു. തനിക്ക് എല്ലാവരുമായി അവിഹിതം ഉണ്ടെന്ന് ടിനി പറഞ്ഞുപരത്തി. 'ജിഹാദി' എന്ന് വിളിച്ചു അധിക്ഷേപിച്ചു. തന്റെ പേര് അന്‍സിബ ഹസ്സന്‍ എന്നായതുകൊണ്ടല്ലേ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നത് എന്നും അന്‍സിബ ചോദിച്ചു.

അമ്മയില്‍ എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി വന്നത് മുതല്‍ തനിക്ക് എതിരെ ആരോപണങ്ങള്‍ തുടങ്ങിയതാണെന്ന് അന്‍സിബ ഒരു ചാനലിനോട് പറഞ്ഞു. ഒരു കമ്മിറ്റി ആകുമ്പോള്‍ എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ ഒന്നാകില്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് വ്യക്തിപരമായി എടുക്കുന്നുവെന്നും അന്‍സിബ പറഞ്ഞു.

'എന്നെ കുറിച്ച് അവിഹിത കഥകള്‍ പ്രചരിപ്പിക്കുന്നു. ഇതൊന്നും എന്നോടല്ല, മറ്റ് പലരോടും പറഞ്ഞ് എന്റെ ചെവിയിലെത്തും. അത് ഞാന്‍ സഹിച്ചു. ഒരു പെണ്ണിനെ മോശക്കാരിയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്. ഒരു പെണ്ണിനെ തകര്‍ക്കാന്‍ എളുപ്പം അവിഹിതമാണല്ലോ. അത് പോട്ടെന്ന് വെച്ചു. ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറെ ഉള്‍പ്പെടെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു. ഇത്രയൊക്കെ പറയുന്ന ആളുടെ കൂടെ എങ്ങനെ ജോലി ചെയ്യും. അറപ്പ് തോന്നും', അന്‍സിബ പറഞ്ഞു.

താര സംഘടന 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും അടുത്തിടെ അന്‍സിബ രാജിവച്ചിരുന്നു. അന്‍സിബയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേത മേനോന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. വ്യക്തിപരമായും തൊഴില്‍ പരമായും തിരക്കുകള്‍ ഉള്ളതിനാല്‍ ആണ് 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ നിന്ന് അന്‍സിബ ഹസന്‍ രാജി വച്ചത് എന്നാണ് ശ്വേത മാധ്യമങ്ങളെ അറിയിച്ചത്. 'വ്യക്തിപരമായും തൊഴില്‍ പരമായും തിരക്കുകള്‍ ഉള്ളതിനാല്‍ ആണ് 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ നിന്ന് അന്‍സിബ ഹസന്‍ രാജി വച്ചത്. ഫെബ്രുവരി 21-ന് തന്നെ അന്‍സിബ രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇതൊരു നിസ്വാര്‍ത്ഥ സേവനമാണ്. സംഘടനയുടെ മീറ്റിങ്ങുകളില്‍ കൃത്യമായി പങ്കെടുക്കാനോ സജീവമായി പ്രവര്‍ത്തിക്കാനോ സാധിക്കാത്ത സാഹചര്യത്തില്‍ മെമ്പറായി തുടരുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു അന്‍സിബ. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ വച്ച് ഞങ്ങള്‍ അന്‍സിബയെ വിളിച്ചു സംസാരിച്ചിരുന്നു. രാജി അംഗീകരിക്കണമെന്ന് അന്‍സിബ ആവശ്യപ്പെട്ടതോടെ എല്ലാവരും ചേര്‍ന്ന് അത് പാസാക്കി.' ശ്വേത പ്രതികരിച്ചിരുന്നു.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions