യു.കെ.വാര്‍ത്തകള്‍

ബൈജു തിട്ടാലയ്ക്ക് കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലിന്റെ 'ഹോണററി കൗണ്‍സിലര്‍' പദവി

കേംബ്രിഡ്ജ് നഗരസഭയുടെ മുന്‍ മേയറും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ മലയാളി ബൈജു തിട്ടാലയ്ക്ക് അപൂര്‍വ ആദരം. കേംബ്രിഡ്ജ് സിറ്റി കൗണ്‍സില്‍ അദ്ദേഹത്തെ 'ഹോണററി കൗണ്‍സിലര്‍' പദവി നല്‍കി ആദരിച്ചു. കൗണ്‍സിലര്‍ എന്ന നിലയില്‍ ദീര്‍ഘകാലം മികച്ച സേവനം അനുഷ്ഠിച്ച മുന്‍ ജനപ്രതിനിധികള്‍ക്ക് നഗരസഭ നല്‍കുന്ന പരമോന്നത ബഹുമതികളിലൊന്നാണിത്. കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലില്‍ കുറഞ്ഞത് 10 വര്‍ഷമെങ്കിലും സേവനമനുഷ്ഠിച്ച മുന്‍ കൗണ്‍സിലര്‍മാര്‍ക്കോ, അല്ലെങ്കില്‍ മേയറായി സേവനം ചെയ്തിട്ടുള്ളവരാണെങ്കില്‍ കുറഞ്ഞത് 8 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ളവര്‍ക്കോ സാധാരണയായി ഈ പദവിക്ക് അര്‍ഹത ലഭിക്കും. കൗണ്‍സിലര്‍മാരുടെ അപേക്ഷയോ നിലവിലെ കൗണ്‍സിലര്‍മാരുടെ നിര്‍ദ്ദേശമോ പരിഗണിച്ച് സിവിക് അഫയേഴ്‌സ് കമ്മിറ്റിയാണ് ആദ്യം പേരുകള്‍ തിരഞ്ഞെടുക്കുന്നത്. തുടര്‍ന്ന് കൗണ്‍സില്‍ യോഗത്തില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിച്ചാല്‍ മാത്രമേ പദവി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടൂ.

എന്നാല്‍ ബൈജു തിട്ടാലയെ ഈ പദവിയിലേക്ക് ഐകകണ്ഠമായാണ് തെരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ ദീര്‍ഘകാല ജനകീയ പ്രവര്‍ത്തനങ്ങള്‍ക്കും കേംബ്രിഡ്ജ് നഗരത്തിന് നല്‍കിയ ശ്രദ്ധേയമായ സംഭാവനകള്‍ക്കുമുള്ള അംഗീകാരമായാണ് കൗണ്‍സില്‍ ഈ ബഹുമതി സമ്മാനിച്ചത്. ഹോണററി കൗണ്‍സിലര്‍ പദവി ലഭിക്കുന്നവര്‍ക്ക് കൗണ്‍സില്‍ ചില പ്രത്യേക അവകാശങ്ങളും പ്രിവിലേജുകളും നല്‍കുന്നു. നിലവിലെ കൗണ്‍സിലര്‍മാരോടൊപ്പം നഗരത്തിലെ പ്രധാന ഔദ്യോഗിക, സിവിക് ചടങ്ങുകളില്‍ അതിഥികളായി പങ്കെടുക്കാനുള്ള ക്ഷണം ഇവര്‍ക്കു ലഭിക്കും. കൂടാതെ കൗണ്‍സില്‍ യോഗങ്ങളില്‍ ഇവര്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങളും സംവരണം ചെയ്തിരിക്കും. ഹോണററി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ഭാവിയില്‍ വീണ്ടും കൗണ്‍സിലിലേക്ക് മത്സരിച്ച് വിജയിക്കുകയാണെങ്കില്‍, കൗണ്‍സിലില്‍ തുടരുന്ന കാലയളവില്‍ ഈ ഹോണററി പദവി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കപ്പെടും. കേംബ്രിഡ്ജ് നഗരത്തിന്റെ മേയറായ ആദ്യ മലയാളി എന്ന ചരിത്രനേട്ടത്തിന് പിന്നാലെ ബൈജു തിട്ടാലയെ തേടിയെത്തിയ ഈ പുതിയ അംഗീകാരം യുകെയിലെ മലയാളി സമൂഹത്തിനും അഭിമാനമായി മാറിയിരിക്കുകയാണ്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions