യു.കെ.വാര്‍ത്തകള്‍

ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന് മുന്‍പ് ബ്രിട്ടീഷ് പൗരത്വം നേടാന്‍ നെട്ടോട്ടം

യുകെയില്‍ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന് മുന്‍പ് ബ്രിട്ടീഷ് പൗരത്വം നേടാനായി കുടിയേറ്റക്കാര്‍ നെട്ടോട്ടത്തില്‍. ഇമിഗ്രേഷന്‍ നടപടികള്‍ പ്രാബല്യത്തില്‍ വന്നാല്‍ യുകെയില്‍ സെറ്റില്‍മെന്റ് നേടുന്നത് ബുദ്ധിമുട്ടായി മാറുമെന്ന ആശങ്കയിലാണ് റെക്കോര്‍ഡ് തോതില്‍ കുടിയേറ്റക്കാര്‍ അപേക്ഷ സമര്‍പ്പിക്കുന്നത്.

ലേബര്‍ ഗവണ്‍മെന്റ് തയ്യാറാകുന്ന പദ്ധതി അധികം വൈകാതെ നിലവില്‍ വരുമെന്നാണ് കരുതുന്നത്. ഇത് തിരിച്ചറിഞ്ഞ് ഈ വര്‍ഷം മാര്‍ച്ച് വരെ 312,000 അഭയാര്‍ത്ഥികള്‍, വിദേശ ജോലിക്കാര്‍, ഫാമിലി ഡിപ്പന്റന്‍ഡ്‌സ് എന്നിവരാണ് ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിച്ചത്. ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും അപേക്ഷാ സമര്‍പ്പണമാണ് ഇത്. എട്ട് വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടി അപേക്ഷകരാണ് ഇപ്പോള്‍ എത്തുന്നതെന്നും ഹോം ഓഫീസ് കണക്കുകള്‍ പറയുന്നു.

ഇതേ കാലഘട്ടത്തില്‍ ഏകദേശം 331,000 ആളുകള്‍ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ നേടാനും അപേക്ഷ സമര്‍പ്പിച്ചു. സിറ്റിസണ്‍ഷിപ്പിന് അപേക്ഷിക്കുന്നതിന് മുന്‍പ് രാജ്യത്ത് സ്ഥിരതാമസത്തിന് അനുമതി നല്‍കുന്നതാണ് ഐഎല്‍ആര്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഐഎല്‍ആര്‍ അപേക്ഷകളില്‍ 28 ശതമാനം കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്.

രാജ്യത്ത് പെര്‍മനന്റ് സെറ്റില്‍മെന്റ് നേടുന്നതിന് മുന്‍പ് കുടിയേറ്റക്കാര്‍ താമസിച്ചിരിക്കേണ്ട കാലയളവ് വര്‍ദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. നിലവില്‍ ഐഎല്‍ആറിന് അഞ്ച് വര്‍ഷമെന്നതിന് പകരം കുടിയേറ്റക്കാര്‍ പത്ത് വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും. പബ്ലിക് സര്‍വ്വീസില്‍ ജോലിയുള്ളവര്‍ക്കും, ഉയര്‍ന്ന വരുമാനക്കാര്‍ക്കുമാണ് ഇതില്‍ ഇളവ് കിട്ടുക. ബ്രിട്ടനില്‍ നിലവില്‍ എത്തിയവരെയും കര്‍ശന പദ്ധതികള്‍ ബാധിക്കുമെന്നതാണ് തിരിച്ചടിയാകുന്നത്. ഇതാണ് നിലവിലെ സിസ്റ്റത്തിന് കീഴില്‍ പൗരത്വം നേടാനുള്ള കുടിയേറ്റക്കാരുടെ ഓട്ടത്തിന് പിന്നില്‍.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions