യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ചൂട് കനക്കുന്നു; ആറു മേഖലകളില്‍ ആംബര്‍ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട്

യുകെയില്‍ താപനില കുത്തനെ ഉയരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും തെക്ക്-കിഴക്കന്‍ ഇംഗ്ലണ്ടില്‍ താപനില 34 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തി. അസാധാരണമായ ചൂട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തെക്ക്-പടിഞ്ഞാറന്‍ ഇംഗ്ലണ്ട്, വെസ്റ്റ് മിഡ്ലാന്‍ഡ്സ്, ഈസ്റ്റ് മിഡ്ലാന്‍ഡ്സ്, കിഴക്കന്‍ ഇംഗ്ലണ്ട്, സൗത്ത് ഈസ്റ്റ്, ലണ്ടന്‍ മേഖലകള്‍ ഉള്‍പ്പെടെ ആറിടങ്ങളില്‍ ആംബര്‍ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇംഗ്ലണ്ടും വെയില്‍സും ഉള്‍പ്പെടെയുള്ള വിവിധ കാലാവസ്ഥാ നിലയങ്ങളില്‍ മേയ് മാസത്തിലെ പ്രാദേശിക താപനില റെക്കോര്‍ഡുകള്‍ മറികടന്നിരുന്നു.

മേയിലെ റെക്കോര്‍ഡ് താപനിലയായ 35.1 ഡിഗ്രി രേഖപ്പെടുത്തിയതോടെ തങ്ങളുടെ ശൃംഖലയില്‍ തടസ്സങ്ങള്‍ നേരിടുന്നതായി സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വെ വ്യക്തമാക്കി. തിങ്കളാഴ്ചയിലെ 34.8 ഡിഗ്രിയില്‍ നിന്നുമാണ് വര്‍ദ്ധന. യാത്ര ചെയ്യാന്‍ കഴിയാത്ത വിധം കമ്പാര്‍ട്ട്‌മെന്റുകളില്‍ ചൂട് ഉയര്‍ന്നതോടെ ലണ്ടണ്‍ മേരിലെബോണില്‍ നിന്നുള്ള ചില്‍ടേണ്‍ റെയില്‍വേസ് സര്‍വ്വീസില്‍ നിന്നും യാത്രക്കാരെ ഇറക്കിവിട്ടു.

കഴിഞ്ഞ ദിവസം ട്രെയിനിലെ എസി പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ജീവനക്കാര്‍ വെള്ളം വിതരണം ചെയ്യേണ്ടി വന്നിരുന്നു. യാത്രക്ക് ഇറങ്ങുന്നതിന് മുന്‍പ് അപ്‌ഡേറ്റുകള്‍ പരിശോധിക്കാനാണ് യാത്രക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ്, ലണ്ടന്‍, ഈസ്റ്റ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ആംബര്‍ അലേര്‍ട്ട് നല്‍കി. വ്യാഴാഴ്ച വരെ ഇതിന് പ്രാബല്യമുണ്ട്. നോര്‍ത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ് മേഖലകളില്‍ മഞ്ഞജാഗ്രതയാണ്. കാലാവസ്ഥാ വ്യതിയാനവും, സൂപ്പര്‍ എല്‍ നിനോ പ്രതിഭാസവുമാണ് ചൂട് ഇത്രയേറെ കനക്കാന്‍ കാരണമാകുന്നതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.

ഇനിയുള്ള ദിവസങ്ങളില്‍ വടക്കന്‍, കിഴക്കന്‍ ഇംഗ്ലണ്ടുകളിലേക്ക് തണുത്ത വായു കടന്നുവരുന്നതോടെ ചൂടിന് കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ താപനില 10 ഡിഗ്രിവരെ താഴാം. പരമാവധി താപനില 19 മുതല്‍ 23 ഡിഗ്രിവരെ ആയിരിക്കുമെന്നാണ് പ്രവചനം. എന്നാല്‍ ലണ്ടന്‍ ഉള്‍പ്പെടെയുള്ള തെക്ക്-കിഴക്കന്‍ മേഖലകളില്‍ ചൂട് 27 ഡിഗ്രിവരെ തുടരാനാണ് സാധ്യത. ഔദ്യോഗിക ഹീറ്റ്വേവ് നില തുടരാന്‍ ആവശ്യമായ 28 ഡിഗ്രി താപനില എത്താന്‍ സാധ്യത കുറവാണ്.

അതേസമയം വെയില്‍സിലും തെക്ക്-പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും ചൂട് ശക്തമായി തുടര്‍ന്നേക്കും. അവിടെ താപനില 30 ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുണ്ട്. വ്യാഴാഴ്ച ഫ്രാന്‍സില്‍ നിന്ന് വീണ്ടും ചൂടുള്ള വായു എത്തുന്നതോടെ താപനില വീണ്ടും ഉയരാനിടയുണ്ട്. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ വാരാന്ത്യത്തോടെ തണുത്ത കാലാവസ്ഥ മടങ്ങിയെത്തുമെന്നാണ് പ്രവചനം. ജൂണ്‍ ആദ്യവാരത്തോടെ താഴ്ന്ന മര്‍ദ്ദം, ഇടയ്ക്കിടെ മഴ, ശക്തമായ കാറ്റ് എന്നിവ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions