സിനിമ

അപകീര്‍ത്തികരമായ കഥകള്‍; കുക്കു പരമേശ്വരന് എതിരെ പരാതി നല്‍കി 'അമ്മ'യിലെ ജീവനക്കാരി

താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ ഗുരുതര ആരോപണവുമായി അമ്മ മാനേജര്‍ അതുല്യ രംഗത്ത്. അതുല്യയുമായി അപകീര്‍ത്തികരമായ ബന്ധമുണ്ടെന്ന് പറയാന്‍ സെക്യൂരിറ്റി ജീവനക്കാരനെ കുക്കുപരമേശ്വരന്‍ നിര്‍ബന്ധിച്ചെന്നാണ് പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അതുല്യ പരാതി നല്‍കി.

ഉണ്ണി ശിവപാലിന് വേണ്ടി കുക്കു പരമേശ്വരന്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും ആരോപണമുണ്ട്. ഗൂഢാലോചനയും ഭീഷണിപ്പെടുത്തലും നടന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ മുഹമ്മദ് സമ്മതിക്കുന്ന ഓഡിയോ സംഭാഷണവും അതുല്യ പുറത്തു വിട്ടിട്ടുണ്ട്.

കുക്കു പരമേശ്വരനും ഉണ്ണി ശിവപാലും ചേര്‍ന്ന് ഒരു കാരണവുമില്ലാതെ തന്നെ ഓഫീസില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് അതുല്യ മുന്‍പ് ആരോപിച്ചിരുന്നു. അമ്മയിലും പൊലീസിലും തൊഴില്‍ വകുപ്പിലും ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ശേഷം ശ്വേതാ മേനോന്‍ അതുല്യയെ തിരിച്ചെടുത്തിരുന്നു. തന്നെ പിരിച്ചുവിട്ടതിന്റെ ഭാഗമായി നടന്ന ഗൂഢാലോചനയുടെ പേരിലാണ് പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതെന്ന് അതുല്യ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. നീന കുറുപ്പ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയത്. ശബ്ദസന്ദേശം ഉള്‍പ്പടെയാണ് പരാതി നല്‍കിയതെന്നും ഇവര്‍ പറ‌ഞ്ഞു.


  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions