അസോസിയേഷന്‍

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കായിക മേള ജൂണ്‍ 13 ന് വാറിംഗ്ടണില്‍; രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു

നോര്‍ത്ത് വെസ്‌ററ് റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷന്‍ ആയ വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ (വാമ) ആതിഥേയത്വം വഹിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള ജൂണ്‍ 13 ശനിയാഴ്ച വാറിംഗ്ടണിലെ നട്‌സ്‌ഫോര്‍ഡിലുള്ള വിക്ടോറിയ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കും. വിശാലമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി നടത്തുന്നത്.

കായികമേള വന്‍ വിജയമാക്കുന്നതിനായുള്ള വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ ഭാരവാഹികളായ ദേശീയ സമിതിയംഗം ബിജു പീറ്റര്‍, ഷാജി തോമസ് വാരകുടി (പ്രസിഡന്റ്), സനോജ് വര്‍ഗീസ് (ജനറല്‍ സെക്രട്ടറി), ഷാരോണ്‍ ജോസഫ് (ട്രഷറര്‍), ബിനോയ് മാത്യു (സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തില്‍ ദേശീയ റീജിയണല്‍ ഭാരവാഹികള്‍ ഉള്‍പ്പെടുന്ന പ്രത്യേക സമിതിയാണ് കായികമേളയുടെ ക്രമീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. റീജിയണല്‍ കമ്മിറ്റിക്ക് പൂര്‍ണ്ണ പിന്തുണയുമായി യുക്മ ദേശീയ ഭാരവാഹികളായ ഷീജോ വര്‍ഗീസ്, കുര്യന്‍ ജോര്‍ജ്, അലക്‌സ് വര്‍ഗീസ്, ജാക്‌സണ്‍ തോമസ് എന്നിവരും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരുന്നു.

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ ഉള്ളവര്‍ക്ക് മത്സരിക്കുവാനുള്ള അവസരം.50, 100, 200, 400 മീറ്റര്‍ ട്രാക്ക് മത്സരങ്ങള്‍, കൂടാതെ ഷോട്ട് പുട്ട്, ലോങ്ങ് ജമ്പ്, സ്റ്റാന്റിംഗ് ലോങ്ങ് ജംബ്, തുടങ്ങിയ വിവിധ ഇനങ്ങളില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ മത്സരങ്ങള്‍ ആണ് നടക്കുക. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയുടെ നിയമാവലി അംഗ അസ്സോസിയേഷനുകളില്‍നിന്നും ലഭിക്കുന്നതാണ്.

രാവിലെ 8.30ന് രജിസ്‌ട്രേഷന്‍ തുടര്‍ന്ന് 9 മണിക്ക് ഉല്‍ഘാടനത്തോടെആരംഭിക്കുന്ന കായികമത്സരങ്ങള്‍ കാണുവാനും പങ്കെടുക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നു. വൈകിട്ട് 5 മണിക്ക് സമ്മാനദാനത്തോടെ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ നടന്നു വരുന്നത്.കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ് എന്ന് കൂടി ഭാരവാഹികള്‍ പ്രത്യേകം അറിയിച്ചിട്ടുണ്ട്.

നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് (ആദ്യത്തെ മൂന്നു സ്ഥാനങ്ങള്‍ നേടിയവര്‍ക്ക്) ജൂണ്‍ 20-ന് ബര്‍മിംഗ്ഹാമിലെ സട്ടന്‍ കോള്‍ഡ്ഫീല്‍ഡില്‍ വച്ച് നടക്കുന്ന യുക്മ ദേശീയ കായികമേളയില്‍ റീജിയണെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള സുവര്‍ണ്ണാവസരവും ലഭിക്കും.

കായികമേളയുടെ വിശദമായ നിയമാവലി യുക്മയുടെ അംഗ അസോസിയേഷനുകള്‍ക്ക് ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ നോര്‍ത്ത് വെസ്റ്റിലെ തങ്ങളുടെ പ്രാദേശിക യുക്മ അംഗ അസോസിയേഷനുമായി അടിയന്തിരമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബിനോയ് മാത്യു - 07533094770

uukmanwrc@gmail.com


കായിക മേള നടക്കുന്ന സ്റ്റേഡിയത്തിന്റെ വിലാസം:

Victoria Park Stadium Warrington,

Knutsford Rd, Latchford,

Warrington, WA4 1AG.

  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ജൂണ്‍ 6 ന് കോവെന്‍ട്രിയില്‍
  • യുക്മ മലയാളി സുന്ദരി' സീസണ്‍ 2 മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു; മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയില്‍ കുര്യന്‍ ജോര്‍ജ്
  • ഐ ഒ സി (യു കെ) ചെസ്റ്ററില്‍ യൂണിറ്റ് രൂപീകരിച്ചു; ജോബിന്‍സ് വര്‍ക്കി പ്രസിഡന്റ്, ജിനീഷ് കുളത്തിനാല്‍ ജനറല്‍ സെക്രട്ടറി, ബിജു മാത്യു ട്രഷറര്‍
  • ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ നഴ്‌സസ് ദിനം സമുചിതമായി ആഘോഷിച്ചു
  • യു ഡി എഫ് വിജയം ആഘോഷമാക്കി ഐ ഒ സി (യു കെ) - ചെസ്റ്റര്‍, ബ്ലാക്പൂള്‍ യൂണിറ്റുകള്‍
  • ബറോ കൗണ്‍സിലിന്റെ ഡെപ്യൂട്ടി മേയറായി സജീഷ് ടോം ചുമതലയേറ്റു
  • യുഡിഎഫിന്റെ മിന്നും വിജയം ആഘോഷമാക്കി യുകെയിലെ മലയാളി സമൂഹം
  • നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ യു.ഡി.എഫ് നേതൃത്വത്തെ പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ അഭിനന്ദിച്ചു
  • മലയാളി തനിമയുടെയും ഒരുമയുടെയും നേര്‍ക്കാഴ്ചയായി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) സംഘടിപ്പിച്ച ഈസ്റ്റര്‍ -വിഷു- ഈദ് ആഘോഷം
  • റാവന്‍സ്‌തോര്‍പ് വാര്‍ഡില്‍ മലയാളി സ്ഥാനാര്‍ത്ഥി ആഷ്ലി ഫിലിപ്പ് ജനവിധി തേടുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions