യു.കെ.വാര്‍ത്തകള്‍

ഡെര്‍ബിയിലെ ജീസിന് ഞായറാഴ്ച ജന്മനാട്ടില്‍ അന്ത്യനിദ്ര

ഡര്‍ബിയില്‍ നിന്നും പാരിസിലേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി വിധി കീഴടക്കിയ അങ്കമാലി സ്വദേശി ജീസി(49)ന്റെ മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ കൊച്ചിയിലെത്തും. ഞായറാഴ്ച ജന്മനാടായ അങ്കമാലിയില്‍ ജിസിനായി അന്ത്യനിദ്ര ഒരുങ്ങും.അങ്കമാലിയിലെ കിടങ്ങൂര്‍ ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ ഞായറാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് സംസ്‌കാരം.

യുകെയിലുള്ള ജീസിന്റെ ഭാര്യ ജോയ്‌സിയും മക്കളും കഴിഞ്ഞ ആഴ്ച നാട്ടിലേക്ക് പോയിരുന്നു. യുകെയില്‍ എത്തിയിട്ട് ഏകദേശം അഞ്ചു വര്‍ഷം ആയ ജീസിന് 12 വയസും രണ്ടു വയസും ഉള്ള രണ്ടു കുട്ടികളാണ് ഉള്ളത്. ഭാര്യ ജോയ്സി സെബാസ്റ്റ്യന്‍ ഇപ്പോള്‍ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയുമാണ്.

കെയര്‍ വിസയിലായിരുന്നു കുടുംബം യുകെയില്‍ എത്തിയത്. അടുത്തകാലത്താണ് ജോയ്സി നേഴ്‌സിങ് ഹോമില്‍ നഴ്സ് ആയി ജോലി ലഭിക്കുന്നത്. ലെസ്റ്ററില്‍ എത്തിയ കുടുംബം ഇതേത്തുടര്‍ന്നാണ് ഡര്‍ബിയിലേക്ക് വീട് മാറി എത്തുന്നത്. അങ്കമാലി കിടങ്ങൂര്‍ കുന്നപ്പള്ളി കുടുംബാംഗമാണ് ജീസ് ജോസ്. ജീസ് ലെസ്റ്റര്‍ ഹോസ്പിറ്റലില്‍ ഫെസിലിറ്റേറ്റര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions