യു.കെ.വാര്‍ത്തകള്‍

ഇന്ത്യക്കാരും പാകിസ്ഥാനികളും തദ്ദേശീയരുടെ ജോലി തട്ടിയെടുക്കുകയാണെന്ന് യുകെ എം.പി

ഇന്ത്യന്‍-പാകിസ്ഥാനി കുടിയേറ്റക്കാര്‍ക്കെതിരെ കുടിയേറ്റ വിരുദ്ധ പരാമര്‍ശം നടത്തി ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം. നിലവില്‍ തൊഴിലില്ലാത്ത ബ്രിട്ടീഷുകാര്‍ക്ക് നല്‍കേണ്ട ജോലികള്‍ക്കായി യുകെ ലക്ഷക്കണക്കിന് പാകിസ്ഥാനികളെയും ഇന്ത്യക്കാരെയും 'ഇറക്കുമതി' ചെയ്യരുതെന്ന് ഗ്രേറ്റ് യാര്‍മൗത്തില്‍ നിന്നുള്ള സ്വതന്ത്ര യുകെ എം.പിയായ റൂപര്‍ട്ട് ലോവ്പറഞ്ഞു. തൊഴിലില്ലാത്ത ബ്രിട്ടീഷുകാര്‍ ചെയ്യേണ്ട ജോലികള്‍ക്കായി ലക്ഷക്കണക്കിന് പാകിസ്ഥാനികളെയും ഇന്ത്യക്കാരെയും ഇങ്ങോട്ട് കൊണ്ടുവരണമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും, ഇതിന്റെ പേരില്‍ തന്നെ വംശീയവാദി എന്ന് വിളിക്കുകയാണെങ്കില്‍ അങ്ങനെയാകട്ടെ എന്നും ലോവ് എക്‌സില്‍ കുറിച്ചു

ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ 2021-ലെ സെന്‍സസ് പ്രകാരം, ഏകദേശം ഒരു ലക്ഷത്തോളം ജനസംഖ്യയുള്ള ലോവിന്റെ മണ്ഡലമായ ഗ്രേറ്റ് യാര്‍മൗത്തില്‍ ഇന്ത്യന്‍-പാകിസ്ഥാനി വംശജരായ 907 നിവാസികള്‍ മാത്രമാണുള്ളത്. ഇത് മണ്ഡലത്തിലെ ആകെ ജനസംഖ്യയുടെ ഒരു ശതമാനത്തിലും താഴെ മാത്രമാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഗ്രേറ്റ് യാര്‍മൗത്തിലെ തൊഴിലില്ലായ്മ നിരക്ക് 9.8 ശതമാനമാണ്. ഇത് യുകെയുടെ ദേശീയ ശരാശരിയായ 5.4 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണ്.

അതേസമയം, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്, കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്ന മേഖലകളിലാണ് കുടിയേറ്റ തൊഴിലാളികള്‍ കൂടുതലായി ജോലി ചെയ്യുന്നതെന്നാണ്. അവരുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ദേശീയതലത്തില്‍ 2025 ഡിസംബറിലെ കണക്കുകള്‍ പ്രകാരം യുകെ ഇതര പൗരന്മാര്‍ 65 ലക്ഷം ജോലികളാണ് കൈകാര്യം ചെയ്യുന്നത്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions