നാട്ടുവാര്‍ത്തകള്‍

ലോകകപ്പ് ഫുട്ബാള്‍ കളിക്കാന്‍ കണ്ണൂര്‍ സ്വദേശിയായ 19കാരന്‍

ദോഹ: ഫുട്ബാള്‍ ലോകകപ്പില്‍ ചരിത്രത്തിലാദ്യമായി മലയാളി താരം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 26 അംഗ ഖത്തര്‍ ടീമില്‍ കണ്ണൂര്‍ സ്വദേശിയായ തഹ്‌സിന്‍ മുഹമ്മദ് ജംഷീദ് എന്ന 19കാരനുമുണ്ട്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ ഫുട്ബാള്‍ താരമായിരുന്ന ജംഷീദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും രണ്ടാമത്തെ മകനാണ് തഹ്സിന്‍. 1996ല്‍ ഖത്തറിലേക്ക് കുടിയേറിയ ജംഷീദ് നിലവില്‍ ചീഫ് അക്കൗണ്ടന്റാണ്. ഖത്തറിലാണ് തഹ്‌സിന്‍ ജനിച്ചതും വളര്‍ന്നതും. പിതാവിനൊപ്പം പന്തുതട്ടിത്തുടങ്ങിയ തഹ്‌സിന്‍ ആസ്പെയര്‍ അക്കാഡമിയിലൂടെയാണ് സ്ട്രൈക്കറായി പയറ്റിത്തെളിഞ്ഞത്.

ഖത്തറിന്റെ ജൂനിയര്‍, യൂത്ത് ടീമുകളില്‍ മികവുകാട്ടി 17-ാം വയസില്‍ അല്‍ ദുഹൈല്‍ ക്ളബിലെത്തി. ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ കളിച്ച ആദ്യ ഇന്ത്യക്കാരനെന്ന ഖ്യാതിയും സ്വന്തമാക്കി. ഖത്തര്‍ ദേശീയ ടീമിനായി അണ്ടര്‍ 16, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലും കളിച്ചിട്ടുണ്ട്. 2024 ജൂണില്‍ ലോകകപ്പ് യോഗ്യതാറൗണ്ടില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലാണ് തഹ്സിന്‍ ഖത്തറിന്റെ സീനിയര്‍ കുപ്പായത്തില്‍ അരങ്ങേറിയത്.

വളപട്ടണത്തെ പുരാതന തറവാടായ ചങ്ങളാംചാലിപ്പുറത്ത് (കൊട്ടക്കാന്റെവീട്) കുടുംബത്തിലെ കണ്ണിയാണ് തഹ്സിന്‍. പിതാവ് ജംഷീദിനും മാതാവ് ഷൈമയ്ക്കുമൊപ്പം അവധിക്ക് നാട്ടിലെത്തുമ്പോള്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനും പന്തുതട്ടാനും തഹ്സിന്‍ മറക്കാറില്ല. നാലുവര്‍ഷം മുമ്പ് അമ്മൂമ്മ റംലത്ത് മരിച്ചപ്പോഴാണ് ഒടുവില്‍ നാട്ടിലെത്തിയത്.

പരിക്കുകാരണം കരിയര്‍ പൂര്‍ത്തിയാക്കാനാകാതെ പോയ ജംഷീദിന്റെ സ്വപ്നങ്ങളാണ് മകനിലൂടെ പൂവണിയുന്നത്. മുന്‍ കേരള യൂത്ത് താരവും കാലിക്കറ്റ് സര്‍വകലാശാല ടീമിന്റെ ഉപനായകനുമായിരുന്നു ജംഷീദ്. കണ്ണൂര്‍ എസ്.എന്‍ കോളേജില്‍ പഠിക്കവേയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമില്‍ കളിച്ചത്.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions