യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ജിപിമാരുടെ അമിത ജോലി ഭാരവും ഡോക്ടര്‍മാരുടെ കുറവും മൂലം പ്രായമായ രോഗികള്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കാതെ പോകുന്നതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. 65 വയസ്സിന് മുകളിലുള്ളവരില്‍ പരിക്ക് മൂലമുള്ള മരണങ്ങളുടെ പ്രധാന കാരണം വീഴ്ചകളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായമായവര്‍ വീഴുന്നത് വ്യക്തികളുടെ ആരോഗ്യത്തിനും ജീവിത നിലവാരത്തിനും വലിയ ആഘാതമുണ്ടാക്കുന്നതിന് പുറമെ എന്‍എച്ച്എസിന് വലിയ സാമ്പത്തിക ഭാരവും സൃഷ്ടിക്കുന്നു. 2024-25 കാലയളവില്‍ അര്‍ഹരായവരില്‍ 17 ശതമാനത്തിന് മാത്രമാണ് ആവശ്യമായ ആരോഗ്യ പരിശോധന ലഭിച്ചതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആരോഗ്യാവസ്ഥ ദുര്‍ബലമാണോ എന്ന് വിലയിരുത്തുന്ന പരിശോധനകളും വളരെ കുറവാണ്. ഏകദേശം 2.26 ലക്ഷം രോഗികളില്‍ 18 ശതമാനത്തിന് മാത്രമാണ് ഇത്തരത്തിലുള്ള പരിശോധനകള്‍ നടത്തപ്പെട്ടത്.

ജിപിമാര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നതോടെ, പ്രായമായവരുടെ നേരിട്ടുള്ള പരിചരണത്തില്‍ വലിയ കുറവ് സംഭവിച്ചതായാണ് വിലയിരുത്തല്‍. രോഗികളുടെ എണ്ണം വര്‍ധിക്കുകയും ഡോക്ടര്‍മാരുടെ കുറവ് രൂക്ഷമാകുകയും ചെയ്തതോടെ ഇംഗ്ലണ്ടിലെ പ്രാഥമിക ആരോഗ്യസംവിധാനം വലിയ സമ്മര്‍ദ്ദത്തിലാണ്. പ്രായമായവര്‍ക്ക് കൃത്യമായ പരിചരണം ലഭിക്കാത്തത് ആശങ്കാജനകമാണെന്ന് റോയല്‍ കോളജ് ഓഫ് ജനറല്‍ പ്രാക്ടീഷണേഴ്‌സ് പ്രതികരിച്ചു.

ആരോഗ്യസ്ഥിതി നേരത്തെ വിലയിരുത്താന്‍ കഴിഞ്ഞാല്‍ വീഴ്ചകള്‍ ഉള്‍പ്പെടെയുള്ള അപകടങ്ങളും അതിന്റെ ആഘാതങ്ങളും കുറയ്ക്കാനാകുമെങ്കിലും, ജിപിമാര്‍ക്ക് ഇതിനാവശ്യമായ സമയം ലഭിക്കുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി. സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ഫാര്‍മസിസ്റ്റുകള്‍ക്ക് ചില ചുമതലകള്‍ കൈമാറുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ എന്‍എച്ച്എസ് പരിഗണിക്കുന്നുണ്ട്. പ്രായമായവരുടെ ആരോഗ്യപരിചരണം ശക്തിപ്പെടുത്താന്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണ് എന്നതാണ് റിപ്പോര്‍ട്ടിന്റെ പ്രധാന സന്ദേശം.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions