അസോസിയേഷന്‍

ഐ ഒ സി (യു കെ) - ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് രൂപീകരിച്ചു

ഗ്ലാസ്‌ഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്കില്‍ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്ലാന്‍ഡ്‌സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവര്‍ത്തനം. മിഡ്ലാന്‍ഡ്‌സ് ഏരിയയില്‍ രൂപീകൃതമാകുന്ന പതിനഞ്ചാമത്തെയും സ്‌കോട്ട്‌ലന്‍ഡിലെ രണ്ടാമത്തെ യൂണിറ്റുമാണ് ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്ക്.

യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം കോവളം നിയമസഭ അംഗം എം പി വിന്‍സെന്റ് എം എല്‍ എ ഓണ്‍ലൈനായി നിര്‍വഹിച്ചു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറാന്‍ യു കെയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഹിച്ച വലിയ പങ്ക് എടുത്തു പറഞ്ഞ അദ്ദേഹം ഐ ഓ സി (യു കെ) ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റിനും പുതിയ ഭാരവാഹികള്‍ക്കും എല്ലാവിധ ആശംസകളും നേര്‍ന്നു.

ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് അധ്യക്ഷത വഹിച്ചു. ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.

സ്‌കോട്ട്‌ലാന്‍ഡ് യൂണിറ്റ് ജനറല്‍ സെക്രട്ടറി സുനില്‍ പായിപ്പാട് യൂണിറ്റ് രൂപീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്‌കോട്ട്‌ലാന്‍ഡ് യൂണിറ്റിനെ പ്രതിനിധീകരിച്ച് യൂണിറ്റ് പ്രസിഡന്റ് മിഥുന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റിന്റെ നിയുക്ത പ്രസിഡന്റ് അനീഷ് തോമസ്, വൈസ് പ്രസിഡന്റ് ലിജോ വര്‍ഗീസ്, ജനറല്‍ സെക്രട്ടറി രോഹിത്, ജോയിന്റ് സെക്രട്ടറി ശ്യാമ, ട്രഷറര്‍ ഫിലിപ്പ് കുര്യാക്കോസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളും അംഗങ്ങളുമായ അജി ചെറിയാന്‍, ജീവന്‍ ജോയ്, ബിജു പി കെ, ജിജോ ജോണ്‍, ഷെറിന്‍, അരവിന്ദ് രഘുനാഥന്‍, ജര്‍ലിന്‍ ജോസഫ്, ബിനൂപ് പൗലോസ്, ജിജോ, അനില്‍ ലൂയിസ്, ഷെബി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി - യുവജന പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നു വന്നവരും ഭാരവാഹികളുമായിരുന്നവരും സ്‌കോട്ട്‌ലാന്‍ഡിലെ സാമൂഹിക - സാംസ്‌കാരിക മണ്ഡലത്തിലെ വ്യക്തിത്വങ്ങളും ഉള്‍പ്പെട്ടതാണ് യൂണിറ്റ് ഭാരവാഹി പട്ടിക.

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഫ് മുന്നണി നേടിയ മിന്നുന്ന വിജയവും മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തില്‍ യു ഡി എഫിന്റെ ജനകീയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന്റെ ആഘോഷവും യൂണിറ്റ് രൂപീകരണത്തോടനുബന്ധിച്ചു സംഘടിപ്പിച്ചു. കേക്ക് മുറിച്ചും മധുരം പങ്കുവച്ചും വലിയ ആഘോഷം പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്.


ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് ഭാരവാഹികള്‍:


അനീഷ് തോമസ് (പ്രസിഡന്റ്)


രോഹിത് (ജനറല്‍ സെക്രട്ടറി)


ലിജോ വര്‍ഗീസ്

(വൈസ് പ്രസിഡന്റ്)


ശ്യാമ ശശിധരന്‍ (ജോയിന്റ് സെക്രട്ടറി)


ഫിലിപ്പ് കുര്യാക്കോസ്

(ട്രഷറര്‍)

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍:

അജി ചെറിയാന്‍, ജീവന്‍ ജോയ്, ബിജു പി കെ, ജിജോ ജോണ്‍, ഷെറിന്‍

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions