സിനിമ

റസൂല്‍ പൂക്കുട്ടിയുമായി ബന്ധപ്പെട്ട ഗര്‍ഭിണി പോസ്റ്റില്‍ വിശദീകരണവുമായി സജ്ന നൂര്‍

രണ്ട് മാസം ഗര്‍ഭിണിയാണെന്ന് അറിയിച്ച് ഇന്‍സ്റ്റഗ്രാം സ്‌റ്റോറി പങ്കുവച്ച സംഭവത്തില്‍ വിശദീകരണവുമായി ബിഗ് ബോസ് താരം സജ്ന നൂര്‍. സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും അക്കൗണ്ട് വീണ്ടെടുത്തിട്ട് കുറച്ച് സമയം മാത്രമേ ആയുള്ളുവെന്നും സജ്ന പങ്കുവച്ച വീഡിയോയില്‍ പറയുന്നു. പോസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്ത അറിയുന്നത് സുഹൃത്തുക്കള്‍ വഴിയാണെന്നും ദയവ് ചെയ്ത് എന്നെ കൊല്ലാക്കൊല ചെയ്യരുതെന്നും സജ്ന അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സജ്നയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ രണ്ടര മാസം ഗര്‍ഭിണിയാണെന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. മണിക്കൂറുകള്‍ക്ക് ശേഷം ഈ പോസ്റ്റ് നീക്കം ചെയ്തിരുന്നു. റസൂല്‍ പൂക്കുട്ടിയും സജ്നയും ഉള്ള ചിത്രവും ഇതോടൊപ്പം ഉണ്ടായിരുന്നു.

'ഞാനുമായി ബന്ധപ്പെട്ട വിവാദ വീഡിയോകള്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഈ അക്കൗണ്ട് എനിക്ക് കിട്ടിയിട്ട് കുറച്ച് സമയമേ ആയിട്ടുള്ളൂ. എന്റെ അക്കൗണ്ട് ഹാക്ക് ആയേക്കുകയായിരുന്നു. എങ്ങനെയാണ് ഹാക്കായതെന്ന് എനിക്ക് അറിയില്ലായിരുന്നു. എനിക്ക് ഓപ്പണ്‍ ചെയ്യാന്‍ പറ്റിയില്ല. സുഹൃത്തുക്കള്‍ അയച്ച മെസേജിലൂടെയാണ് ഞാന്‍ ഈ വാര്‍ത്ത അറിയുന്നത്. എന്റെ അക്കൗണ്ട് ഡീല്‍ ചെയ്യുന്നത് ഷാലു ആണ്. അവള്‍ക്കും അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ പറ്റിയില്ല.

അവസാനം എന്തൊക്കെയോ ചെയ്ത് റിക്കവര്‍ ചെയ്ത് എടുത്താണ് അതില്‍ വന്ന പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. വൃത്തികെട്ട രീതിയില്‍ കാര്യങ്ങള്‍ ചെയ്യുകയാണ്. ദയവ് ചെയ്ത് എന്നെ കൊല്ലാക്കൊല ചെയ്യരുത്. ഞാന്‍ കേസ് കൊടുക്കും. എന്നെയും അദ്ദേഹത്തെയും കൊണ്ട് ഒരുപാട് വൃത്തികെട്ട വീഡിയോകള്‍ ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.

ഇങ്ങനെ ഒരു വീഡിയോ ചെയ്യാന്‍ പറ്റിയ അവസ്ഥയില്‍ അല്ല ഞാന്‍. അങ്ങേയറ്റം തളര്‍ന്നിരിക്കുകയാണ്. റിക്കവറായി വരുന്നതേ ഉള്ളൂ. ആര് കൊല്ലാക്കൊല ചെയ്താലും എന്റെ മക്കള്‍ക്ക് വേണ്ടി ഞാന്‍ ജീവിക്കും. ആരാണെന്ന് ഞാന്‍ പറയുന്നില്ല. നാളെ പരാതി കൊടുത്ത് ആളെ കണ്ടുപിടിക്കും. ആര് ചെയ്താലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. എനിക്ക് കുട്ടിയായാലും വിവാഹം കഴിച്ചാലും ഞാന്‍ വീഡിയോയിലൂടെ നിങ്ങളെ അറിയിക്കും. അതുവരെ ആരെയും വിശ്വസിക്കരുത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്. നിയമത്തിന്റെ വഴിയെ ഞാന്‍ നീങ്ങിക്കോളാം. ആരായാലും ഞാന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരും'- സജ്ന വീഡിയോയില്‍ പറഞ്ഞു.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions