യു.കെ.വാര്‍ത്തകള്‍

ലണ്ടന്‍ ട്യൂബില്‍ സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം

ലണ്ടന്‍ ട്യൂബ് ട്രെയിനില്‍ വെച്ച് സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്യക്തിയെ കണ്ടെത്താന്‍ നാട്ടുകാരുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ്. അതിക്രമം നടത്തിയ വ്യക്തിയുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാവുന്നവര്‍ പോലീസുമായി ബന്ധപ്പെടണം എന്നാണ് പോലീസ് അഭ്യര്‍ത്ഥിക്കുന്നത്. മെയ് 7 ന് ഉച്ച കഴിഞ്ഞ് 2 മണിക്കും 3 മണിക്കും ഇടയിലാണ് സംഭവമുണ്ടായതെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നീട് ഇയാള്‍ നോര്‍ത്താംപ്ടണ്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതായാണ് വിവരം.


ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ള ചിത്രത്തിലെ വ്യക്തിക്ക് സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇയാളെ കണ്ടെത്താന്‍ സഹായിക്കണമെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions