യു.കെ.വാര്‍ത്തകള്‍

എസെക്‌സില്‍ യൂറോമില്യണ്‍സ് ജേതാവിന് കാറിടിച്ച് ദാരുണാന്ത്യം

യൂറോ മില്യണ്‍ ലോട്ടറിയിലൂടെ കോടികള്‍ സ്വന്തമാക്കിയയാള്‍ കാര്‍ അപകടത്തില്‍ മരിച്ചു. ഹിറ്റ് ആന്‍ഡ് റണ്‍ കേസെടുത്ത് പൊലീസ്. എസെക്‌സില്‍ സൈക്കിള്‍ യാത്രക്കിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റാണ് ആന്റണി കാന്റി നാലു ദിവസത്തിന് ശേഷം ആശുപത്രിയില്‍ മരണമടഞ്ഞത്.

മേയ് 21ന് രാവിലെ ടിപ്ട്രീയില്‍ സൈക്കിളും കാറും കൂട്ടിയിടിക്കുകയായിരുന്നു.30 കാരനായ ആന്റണി കാന്റിക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നാലു ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി.

സംഭവത്തിന് ശേഷം 18 കാരനായ യുവാവിനെ അപകടകരമായ ഡ്രൈവിങ്, മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചുള്ള ഡ്രൈവിങ്, ഹിറ്റ് ആന്‍ഡ് റണ്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ് പൊലീസ്.

കോവിഡ് ലോക്ക്ഡൗണ്‍ സമയം ഹൃദയാഘാതം വന്ന പൊലീസ് ഉദ്യോഗസ്ഥന് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച ആന്റണി കാന്റി ഏറെ ശ്രദ്ധ നേടിയിരുന്നു. അതേവര്‍ഷമാണ് യൂറോമില്യണ്‍സ് സമ്മാനം നേടിയത്.

യൂറോമില്യണ്‍സ് നറുക്കെടുപ്പില്‍ 10 ലക്ഷം പൗണ്ട് (ഏകദേശം 11 കോടി രൂപ) സമ്മാനം നേടിയെങ്കിലും ജോലി തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

സംഭവത്തില്‍ പൊലീസ് സിസിടിവി ദൃശ്യം ഉള്‍പ്പെടെ പരിശോധിക്കുകയാണ്.



  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions