യു.കെ.വാര്‍ത്തകള്‍

മുപ്പത്തിയാറാം നിലയില്‍ നിന്നും വീണ് ഇന്ത്യന്‍ ദമ്പതികള്‍ക്കും മകനും ദാരുണാന്ത്യം

ലണ്ടനിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കിന്റെ മുപ്പത്തിയാറാം നിലയില്‍നിന്നും വീണ അച്ഛനും അമ്മയ്ക്കും, ഒമ്പത് വയസ്സുള്ള മകനും ദാരുണാന്ത്യം. തെക്കന്‍ ലണ്ടനിലെ എലെഫന്റ് ആന്‍ഡ് കാസിലിലുള്ള യു എന്‍ സി എല്‍ ഇ ടവര്‍ബ്ലോക്കിന്റെ മുപ്പത്തിയാറാം നിലയില്‍ നിന്നാണ് അതിഥി, രാകേഷ് പിന്നെ അവരുടെ മകന്‍ സിദ്ദ് എന്നിവര്‍ താഴെ വീണ് മരണമടഞ്ഞത്. ഇന്ത്യന്‍ വംശജരാണ് മരണമടഞ്ഞ കുടുംബം എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് ആത്മഹത്യയാണെന്നാണ് പോലീസ് കരുതുന്നത്.

ഇവരുടെ മകന്‍ സിദ്ദ് ജനിച്ചത് യു കെയിലാണ്. ജനിച്ചപ്പോള്‍ മുതല്‍ വളരെ ഗുരുതരമായ പല രോഗങ്ങളും സിദ്ദിനെ അലട്ടുന്നുണ്ടായിരുന്നു എന്നാണ് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് ഏറെ കാലമായി രാകേഷിനേയും അതിഥിയേയും അലട്ടുന്നുണ്ടായിരുന്നു. ഒരുപക്ഷെ അതാവാം ആത്മഹത്യയ്ക്ക് അവരെ പ്രേരിപ്പിച്ചതെന്ന് പോലീസ് കരുതുന്നു. ഏതായാലും, മറ്റൊരാളുടെ ഇടപെടല്‍ ഇവരുടെ മരണത്തിലില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഫിനാന്‍സ് സ്‌പെഷ്യലൈസേനുള്ള രാകേഷനും, കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ സീനിയര്‍ പദവികള്‍ വഹിച്ച അദിതിയും കണ്‍സള്‍ട്ടന്റുമാരായാണ് ജോലി ചെയ്തിരുന്നത്.

മകന്‍ സിദിന്റെ രോഗാവസ്ഥകള്‍ അമ്മ അദിതിയെ വിഷാദത്തിലേക്കും, മറ്റ് മാനസിക ആരോഗ്യ പ്രശ്‌നങ്ങളിലേക്കും തള്ളിവിട്ടിരുന്നവെന്ന് സുഹൃത്തുക്കള്‍ വെളിപ്പെടുത്തി. യുകെയില്‍ ജനിച്ച സിദിന് സംസാര ശേഷിയില്ലായിരുന്നു. കൂടാതെ മറ്റ് ഭാഗിക വൈകല്യങ്ങളും, കിഡ്‌നി രോഗവും ബാധിച്ചിരുന്നു. ഇതോടെ മകനെ വീട്ടിലിരുത്തി പഠിപ്പിക്കുന്ന ഉത്തരവാദിത്വം അമ്മ ഏറ്റെടുത്തു.

മെഡിക്കല്‍ ചികിത്സ അവസാനിപ്പിച്ച് ആശുപത്രി ഡിസ്ചാര്‍ജ്ജ് ചെയ്തതോടെയാണ് ദുരന്തം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇനിയൊരു ചികിത്സാ സാധ്യതയില്ലെന്നത് രാകേഷിനെയും, അദിതിയെയും മാനസികമായി തകര്‍ത്തിരുന്നു. ആറ് വര്‍ഷം മുന്‍പ് യുകെയില്‍ നിന്നും ഇന്ത്യയിലെത്തി ചികിത്സ നടത്തിയെങ്കിലും മകന്റെ അവസ്ഥയില്‍ മാറ്റമുണ്ടായില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions