സിനിമ

സ്‌പൈഡര്‍മാന്‍ ചിത്രം ഇന്ത്യയില്‍ ജൂലൈ 30നെത്തും

സിനിമാലോകം കാത്തിരിക്കുന്ന മാര്‍വെലിന്റെ സ്പൈഡര്‍മാന്‍ ചിത്രം സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ ഇന്ത്യയില്‍ ജൂലൈ 30നെത്തും. റിലീസിനും ഒരു ദിവസം മുന്‍പ് ചിത്രം ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തും എന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ സോണി പിക്‌ചേഴ്‌സ്.

ജൂലൈ 31 ആണ് സിനിമയുടെ ആഗോള റിലീസ്. ഇന്ത്യയില്‍ ചിത്രം ജൂലൈ 30 ന് റിലീസിനെത്തും. ഒപ്പം റിലീസിന് 50 ദിവസങ്ങള്‍ക്ക് മുന്‍പ് അഡ്വാന്‍സ് ബുക്കിംഗ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കള്‍. ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം വലിയ കളക്ഷന്‍ തന്നെ സിനിമ നേടുമെന്നാണ് പ്രതീക്ഷ.

മാര്‍വല്‍ സിനിമാറ്റിക് യൂണിേവഴ്‌സിലെ 38ാം സിനിമയും എംസിയു സ്‌പൈഡര്‍മാന്‍ സീരിസിലെ നാലാമത്തെ സിനിമയുമാണിത്. 2021ല്‍ പുറത്തിറങ്ങിയ സ്‌പൈഡര്‍മാന്‍: നോ വേ ഹോം സിനിമയുടെ തുടര്‍ച്ചയായാണ് ബ്രാന്‍ഡ് ന്യൂ ഡേ എത്തുന്നത്.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions