യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസില്‍ പ്രതിദിനം 3,000 രോഗികള്‍ക്ക് ഇടനാഴികളില്‍ ചികിത്സ!

എന്‍എച്ച്എസില്‍ ഗുരുതര പ്രതിസന്ധിയായി ഇടനാഴികളില്‍ ചികിത്സ! പ്രതിദിനം 3,000 രോഗികളെയാണ് ഇടനാഴികളില്‍ കിടത്തി ചികിത്സിക്കേണ്ടി വരുന്നത്. 'കോറിഡോര്‍ കെയര്‍' ഗുരുതര പ്രതിസന്ധിയായി തുടരുന്നതായി പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങള്‍ വ്യക്തമാക്കുന്നു. ആശുപത്രികളിലെ കിടക്കകളുടെ ലഭ്യതക്കുറവും രോഗികളുടെ വര്‍ധിച്ച തിരക്കുമാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കോറിഡോര്‍ കെയര്‍ 2029ഓടെ പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യ സെക്രട്ടറി ജെയിംസ് മുറേ, രോഗികളെ ഇടനാഴികളില്‍ ചികിത്സിക്കുന്നത് അംഗീകരിക്കാനാവാത്തതും അവരുടെ അന്തസ്സിന് നിരക്കാത്തതുമായ സാഹചര്യമാണെന്ന് വ്യക്തമാക്കി. പ്രശ്നം ഏറ്റവും രൂക്ഷമായ ആശുപത്രി ട്രസ്റ്റുകളെ കണ്ടെത്തി ആവശ്യമായ പിന്തുണയും സൗകര്യങ്ങളും നല്‍കുന്നതിനായാണ് ആദ്യമായി ഇത്തരം കണക്കുകള്‍ പൊതുജനങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോറിഡോര്‍ കെയറിന്റെ ഭൂരിഭാഗം സംഭവങ്ങളും ഏതാനും ആശുപത്രി ട്രസ്റ്റുകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, മേയ് മാസം സാധാരണയായി ആശുപത്രികളില്‍ അത്ര സമ്മര്‍ദം അനുഭവപ്പെടാത്ത സമയമായിരുന്നെങ്കിലും ഇത്തവണ കടുത്ത ചൂട് കാരണം രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായി എന്‍എച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. പുറത്തുവന്ന കണക്കുകള്‍ അതീവ ആശങ്കാജനകമാണെന്നും സുരക്ഷിതമല്ലാത്തതും അന്തസ്സില്ലാത്തതുമായ ചികിത്സാ രീതികള്‍ വ്യാപകമാണെന്നും റോയല്‍ കോളജ് ഓഫ് നഴ്‌സിങ്ങിന്റെ ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ വിമര്‍ശിച്ചു. രോഗികളും കുടുംബാംഗങ്ങളും മാത്രമല്ല, ആവശ്യമായ സൗകര്യങ്ങളില്ലാതെ സേവനം നല്‍കേണ്ടി വരുന്ന നഴ്‌സുമാരും കടുത്ത മാനസിക സമ്മര്‍ദം നേരിടുകയാണെന്നും അവര്‍ പറഞ്ഞു. വര്‍ഷങ്ങളായി കാത്തിരിപ്പ് സമയങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ കണക്കുകള്‍ പ്രശ്നത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി വെളിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions