യു.കെ.വാര്‍ത്തകള്‍

കാന്‍സര്‍ റിസേര്‍ച്ച് യുകെയ്ക്കായി 300 മൈല്‍ നടന്ന് ലിവര്‍പൂള്‍ മലയാളി; കൈയടിച്ച് ബ്രിട്ടന്‍

തന്റെ കുഞ്ഞിന്റെ ഒന്നാം പിറന്നാളിന്, കാന്‍സര്‍ റിസേര്‍ച്ച് യുകെയ്ക്കായി 300 മൈല്‍ നടന്ന് ഫണ്ട്‌റെയ്‌സിംഗ് നടത്താന്‍ ലിവര്‍പൂള്‍ മലയാളി. ലിവര്‍പൂളില്‍ നിന്നുള്ള അനീഷ് സുരേന്ദ്രന്‍ നായരാണ് ഡഞ്ചെനെസ് ബീച്ചില്‍ നിന്നും വാലസി ബീച്ചിലേക്ക് ചുവടുവെച്ചത്. കാന്‍സര്‍ റിസേര്‍ച്ച് യുകെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് ഈ മാതൃകാപരമായ നടത്തം.

തന്റെ കുഞ്ഞിന്റെ ഒന്നാം പിറന്നാളിലാണ് ഇത്തരമൊരു ദൗത്യത്തിന് അനീഷും, കുടുംബവും തുടക്കം കുറിച്ചത്. മകള്‍ക്ക് മനോഹരമായ സമ്മാനങ്ങള്‍ വാങ്ങിനല്‍കുന്നതിന് പകരം ക്ലാറ്റര്‍ബ്രിഡ്ജ് കാന്‍സര്‍ സെന്ററിനായി ഫണ്ട് കണ്ടെത്തി നല്‍കുകയാണ് കഴിഞ്ഞ വര്‍ഷം ചെയ്തത്.

ഇത് ഒരുപടി കൂടി ഉയര്‍ത്തി ഈ വര്‍ഷം 300 മൈല്‍ നടക്കാനിറങ്ങുകയായിരുന്നു. 300 മൈല്‍ എന്ന ദൈര്‍ഘ്യമേറിയ യാത്ര വെല്ലുവിളി നിറഞ്ഞതാണെങ്കിലും ഒരു നല്ല കാര്യത്തിനായി പണം കണ്ടെത്താനും, മറ്റുള്ളവര്‍ക്ക് പ്രചോദനമാകുകയും ചെയ്യുമെന്ന് അനീഷ് പ്രതീക്ഷിക്കുന്നു. ഈ ദൗത്യം സ്‌കൂളുകളിലും, കോളേജുകളിലും എത്തിച്ച് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിക്കുകയാണ് അനീഷിന്റെ സ്വപ്നം.

കാന്‍സര്‍ റിസേര്‍ച്ച് യുകെയ്ക്കായുള്ള ഫണ്ട്‌റെയ്‌സിംഗ് പേജ് ലിങ്ക്:

https://fundraise.cancerresearchuk.org/page/anishs-giving-page-27#mce_temp_url#

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions