യു.കെ.വാര്‍ത്തകള്‍

മെനിംജൈറ്റിസ് ബി ഭീഷണി; ബ്രിട്ടനില്‍ 10 ലക്ഷം യുവാക്കള്‍ക്ക് വാക്‌സിന്‍, പ്രത്യേക പ്രതിരോധ കാമ്പയിന്‍

ഇംഗ്ലണ്ടിലും വെയില്‍സിലും സ്‌കോട്‍ ലന്‍ഡിലും ഉള്‍പ്പെടെ പത്ത് ലക്ഷം യുവാക്കള്‍ക്ക് മെനിംജൈറ്റിസ് ബി വാക്‌സിന്‍ നല്‍കാന്‍ ബ്രിട്ടീഷ് ആരോഗ്യ വകുപ്പ്. കെന്റില്‍ ഈ വര്‍ഷം പടര്‍ന്നുപിടിച്ച രാജ്യത്തെ ഏറ്റവും വലിയ മെനിംജൈറ്റിസ് ബി വ്യാപനവും ഡോര്‍സെറ്റിലെ വെയ്‌മൗത്ത്, ബെര്‍ക്ക്‍ഷെയറിലെ റീഡിംഗ് എന്നിവിടങ്ങളിലെ അസാധാരണ ക്ലസ്റ്ററുകളും ആരോഗ്യ വകുപ്പിനെ ജാഗ്രതയിലാക്കിയതോടെയാണ് ഈ നടപടി. സര്‍വകലാശാലകളിലും ഹോസ്റ്റലുകളിലും ആദ്യമായി പ്രവേശിക്കുന്ന 18 മുതല്‍ 25 വയസ് വരെയുള്ള വിദ്യാര്‍ത്ഥികളാണ് പ്രധാനമായും വാക്‌സിന്‍ ലഭിക്കുന്നവര്‍.

ലിവര്‍പൂളിലെ സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന 18 കാരന്‍ ആരോണ്‍ മില്‍സ് മെനിംജൈറ്റിസ് ബാധിച്ച് മരിച്ചതും വിഷയത്തെ കൂടുതല്‍ ഗൗരവതരമാക്കി. സാധാരണ ഫ്‌ളൂ പോലുള്ള ലക്ഷണങ്ങളോടെയായിരുന്നു അസുഖത്തിന്റെ തുടക്കം. എന്നാല്‍ പിന്നീട് ഗുരുതരാവസ്ഥയിലേക്കു മാറുകയായിരുന്നു. നിലവില്‍ കൗമാരക്കാര്‍ക്ക് നല്‍കുന്ന MenACWY വാക്‌സിന്‍ എല്ലാ വകഭേദങ്ങളെയും പ്രതിരോധിക്കില്ലെന്നതാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ചുംബനം, പാനീയങ്ങള്‍ പങ്കിടല്‍, ഒന്നിച്ചുള്ള താമസം തുടങ്ങിയവ വഴി രോഗാണു പകരാന്‍ സാധ്യത കൂടുതലാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ജൂലൈ മുതല്‍ രണ്ട് ഡോസ് വീതം നല്‍കുന്ന പ്രത്യേക കാമ്പയിനാണ് യുകെയില്‍ ആരംഭിക്കുന്നത്. ശിശുക്കള്‍ക്ക് പതിവായി നല്‍കുന്ന ബെക്സെറോ വാക്‌സിന്‍ മെനിംജൈറ്റിസ് ബി രോഗബാധ 75 ശതമാനം വരെ കുറച്ചതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. പനി, ഛര്‍ദ്ദി, കടുത്ത തലവേദന, കഴുത്ത് മുറുകല്‍, വെളിച്ചത്തോടുള്ള അസഹിഷ്ണുത, മയക്കം, ഫിറ്റ്സ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തിര ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.


  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions