യു.കെ.വാര്‍ത്തകള്‍

യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി, ഇന്ത്യന്‍ വംശജനായ യുവാവിന് 34 വര്‍ഷം ജയില്‍

യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനും, ക്രൂരമായ പീഡനങ്ങള്‍ക്കും ഇരയാക്കിയ ഇന്ത്യന്‍ വംശജന് 34 വര്‍ഷത്തെ ജയില്‍ശിക്ഷയും, നാടുകടത്തലും. സൗത്ത് ലണ്ടന്‍ വാന്‍ഡ്‌സ്‌വര്‍ത്തില്‍ നിന്നുള്ള 34-കാരന്‍ ഗഗന്‍ദീപ് സിംഗിനാണ് ശിക്ഷ വിധിച്ചത്.

ബലാത്സംഗ കുറ്റങ്ങള്‍ക്ക് പുറമെ തടങ്കലില്‍ വെയ്ക്കല്‍, ഗുരുതരമായി ശാരീരിക അതിക്രമങ്ങള്‍ നടത്തുക, തട്ടിക്കൊണ്ടുപോകല്‍ കുറ്റങ്ങളും ഇയാള്‍ക്കെതിരെ തെളിഞ്ഞിരുന്നു. ഐല്‍വര്‍ത്ത് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയ്‌ക്കൊടുവിലാണ് കുറ്റങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയത്.

വെള്ളിയാഴ്ച ഇതേ കോടതി സിംഗിന് ദൈര്‍ഘ്യമേറിയ ജയില്‍ശിക്ഷയാണ് വിധിച്ചത്. 28 വര്‍ഷം ജയില്‍ശിക്ഷയ്‌ക്കൊപ്പം, 6 വര്‍ഷത്തെ എക്സ്റ്റന്റഡ് ലൈസന്‍സ് പിരീഡും നേരിടണം. ഇന്ത്യന്‍ വംശജനായ സിംഗിന് 18 വര്‍ഷത്തിന് ശേഷം മാത്രം പരോള്‍ നല്‍കിയാല്‍ മതിയെന്നും കോടതി വ്യക്തമാക്കി.

ലൈസന്‍സ് കാലയളവ് പൂര്‍ത്തിയാക്കിയാല്‍ യുകെയിലേക്ക് മടങ്ങാന്‍ അവകാശമില്ലാത്ത വിധം നാടുകടത്താനും കോടതി ഉത്തരവിട്ടു. 24-കാരിയായ യുവതി തായ്‌ലന്‍ഡില്‍ പോയി മടങ്ങുമ്പോഴാണ് ക്രൂരതയ്ക്ക് ഇരയായത്. 2024 ജൂണില്‍ തായ്‌ലന്‍ഡില്‍ നിന്നും അജ്ഞാത വസ്തുക്കള്‍ അടങ്ങിയ സ്യൂട്ട്‌കെയ്‌സ് യുകെയിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ നിരാകരിച്ചു.

എന്നാല്‍ ബര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ ഇറങ്ങിയ യുവതിയെ മാസ്‌ക് അണിഞ്ഞ ഏതാനും പുരുഷന്‍മാര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. വെസ്റ്റ് ലണ്ടന്‍ ഹാന്‍വെല്ലിലെ ഒരു വീട്ടില്‍ വെച്ചാണ് ഇരയെ ബലാത്സംഗത്തിനും, അതിക്രമങ്ങള്‍ക്കും ഇരയാക്കിയത്. വസ്ത്രം നീക്കി അടിക്കുകയും, പൊള്ളിക്കുകയും ചെയ്ത ശേഷമാണ് യുവതിയെ മോചിപ്പിച്ചത്. ഭയന്നുപോയ യുവതി സംഭവം പോലീസിനെ അറിയിച്ചില്ല. ഒടുവില്‍ അമ്മയുടെ പിന്തുണയോടെ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സിംഗ് പിടിയിലായത്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions