യു.കെ.വാര്‍ത്തകള്‍

ബര്‍മിംഗ്ഹാമില്‍ പാര്‍ക്ക് ചെയ്ത നാല്‍പ്പതിലേറെ കാറുകള്‍ അടിച്ചു തകര്‍ത്ത് യുവാവ്

ബര്‍മിംഗ്ഹാമില്‍ പാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന നാല്‍പ്പതിലേറെ കാറുകളുടെ ചില്ലുകള്‍ ഇരുമ്പു ദണ്ഡുകൊണ്ട് അടിച്ചു തകര്‍ത്ത സംഭവത്തില്‍ 28 കാരന്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ബാല്‍സല്‍ഹീത്തിലെ മോസ്ലി റോഡിലാണ് സംഭവം നടന്നത്.

ഇരുമ്പു ദണ്ഡുകൊണ്ട് ഒരാള്‍ വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുന്നതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനങ്ങളുടെ മുന്നിലെ വിന്‍ഡ്ഷീല്‍ഡ്, പിന്‍ഗ്ലാസ്, വശങ്ങളിലെ ചില്ലുകള്‍ എന്നിവ ഇയാള്‍ തകര്‍ത്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇരുമ്പു ദണ്ഡുപയോഗിച്ച് തുടര്‍ച്ചയായി കാറുകളുടെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുന്ന പ്രതിയേയും വാഹനങ്ങളുടെ അലാറങ്ങള്‍ ഒരേ സമയം മുഴങ്ങുന്നതുമാണ് ദൃശ്യത്തിലുള്ളത്.

ആക്രമണത്തിന് പിന്നിലെ കാരണമെന്തെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions