യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ 26 കാരനായ ഇന്ത്യന്‍ വംശജന്‍ കുത്തേറ്റ് മരിച്ചു; ഏഴുപേര്‍ അറസ്റ്റില്‍


പടിഞ്ഞാറന്‍ ലണ്ടനിലെ സൗത്താളില്‍ ഉണ്ടായ കത്തികുത്തില്‍ 26 കാരനായ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടു. ഡോര്‍മേഴ്‌സ് വെല്‍സ് ലെയ്ന്‍ ജങ്ഷന് സമീപമുള്ള നോര്‍ത്ത് റോഡില്‍ വച്ച് കുത്തേറ്റ ഗുര്‍ഭേജ് സിങാണ് കൊല്ലപ്പെട്ടത്. മറ്റൊരു യുവാവിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കത്തിക്കുത്ത് നടന്നതായി ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഗുര്‍ഭോജ് സിങ് സംഭവ സ്ഥലത്തു തന്നെ കൊല്ലപ്പെട്ടു. ഒരു കടയ്ക്ക് പുറത്ത് വച്ചാണ് സിങ്ങിനു നേരെ ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് 20 നും 30നും ഇടയില്‍ പ്രായമുള്ള ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില് ആറു പേരെ വിട്ടയച്ചു. ഒരാള്‍ക്ക് ജാമ്യം അനുവദിച്ചു. ഇയാള്‍ പിന്നീട് കോടതിയില്‍ ഹാജരാകണം. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സാക്ഷികളും സിസിടിവി ദൃശ്യങ്ങള്‍ കൈവശമുള്ളവര്‍ മുന്നോട്ട് വരണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions