യു.കെ.വാര്‍ത്തകള്‍

യുകെയില്‍ താപനില 39 ഡിഗ്രി വരെ ഉയരാന്‍ സാധ്യത; സൂര്യാഘാത മുന്നറിയിപ്പ്

യുകെയില്‍ വരും ദിവസങ്ങളില്‍ കനത്ത ഉഷ്ണ തരംഗത്തിന്സാധ്യത. മാസാവസാനത്തോടെ ചില പ്രദേശങ്ങളില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസിന് സമീപമെത്താമെന്നാണ് പ്രവചനം. രാജ്യത്തെ 30 കൗണ്ടികളില്‍ 30 ഡിഗ്രിയോ അതില്‍ കൂടുതലോ താപനില രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യൂറോപ്പിന് മുകളിലായി രൂപപ്പെടുന്ന ഉയര്‍ന്ന ന്യൂന മര്‍ദത്തിന്റെയും തെക്കന്‍ യൂറോപ്പില്‍ നിന്ന് വടക്കോട്ട് നീങ്ങുന്ന ചൂടന്‍ വായുപ്രവാഹത്തിന്റെയും സ്വാധീനമാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണമാകുന്നത്. നിലവില്‍ താരതമ്യേന തണുത്തതും മഴയുള്ളതുമായ സാഹചര്യങ്ങള്‍ അനുഭവപ്പെടുന്ന ബ്രിട്ടനില്‍ ഈ ആഴ്ചയുടെ അവസാനത്തോടെ താപനില അതിവേഗം ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ലണ്ടന്‍, കെന്റ്, എസെക്സ്, സറി, സസെക്സ് ഉള്‍പ്പെടെയുള്ള തെക്കന്‍, കിഴക്കന്‍ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യത. എന്നാല്‍ ദീര്‍ഘകാല പ്രവചനങ്ങളില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ താപനിലയുടെ കൃത്യമായ തോതില്‍ മാറ്റമുണ്ടാകാമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.

ലണ്ടനില്‍, തുടര്‍ച്ചയായി മൂന്ന് ദിവസം താപനില 28 ഡിഗ്രി സെല്‍ഷ്യസോ അതില്‍ കൂടുതലോ ആയി തുടരുകയാണെങ്കിലാണ് ഉഷ്ണതരംഗം എന്ന് ഔദ്യോഗികമായി കണക്കാക്കുന്നത്.

ഇംഗ്ലണ്ടിലും വെയിസിലും ആഞ്ഞടിച്ച, റെക്കോര്‍ഡ് ചൂട് അനുഭവപ്പെട്ട ഒരു ഉഷ്ണതരംഗത്തിനു ശേഷം മൂന്ന് ആഴ്ച്ചകള്‍ക്കിപ്പുറമാണ് ഇപ്പോള്‍ മറ്റൊരു ഉഷ്ണതരംഗം ഉണ്ടാകുന്നത്. ആദ്യ തരംഗത്തില്‍ ഇംഗ്ലണ്ടില്‍ 35.1 ഡിഗ്രി സെല്‍ഷ്യസ് വരെയും വെയില്‍സില്‍ 32.9 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിലും ഉഷ്ണതരംഗത്തിനുള്ള സാധ്യത മെറ്റ് ഓഫീസ് പ്രവചിച്ചിരുന്നെങ്കിലും താപനില 24.1 ഡിഗ്രി സെല്‍ഷ്യസ് വരെ മാത്രമെ ഉയര്‍ന്നിരുന്നുള്ളു.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions