യു.കെ.വാര്‍ത്തകള്‍

യുദ്ധം അവസാനിച്ചാലും 2028 വരെയെങ്കിലും ഭക്ഷ്യവില ഉയര്‍ന്ന് നില്‍ക്കുമെന്ന് മുന്നറിയിപ്പ്; പണപ്പെരുപ്പവും, ഊര്‍ജ പ്രതിസന്ധി തുടരും

യുഎസും, ഇറാനും സമാധാനത്തിലേക്ക് നീങ്ങിയാലും യുകെയിലെ വിലക്കയറ്റത്തിന് സമീപ കാലത്തൊന്നും
ശമനമാകുമെന്ന പ്രതീക്ഷ വേണ്ടെന്ന് മുന്നറിയിപ്പ്. 2028 വരെയെങ്കിലും ഭക്ഷ്യവില ഉയര്‍ന്ന തോതില്‍ തുടരുമെന്ന പ്രവചനങ്ങള്‍ രാജ്യത്തെ കുടുംബ ബജറ്റുകള്‍ക്ക് കനത്ത തിരിച്ചടിയാണ്.

ഈ വര്‍ഷം കുട്ടികള്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷണ ചെലവുകള്‍ക്കായി 203 പൗണ്ട് അധികം കണ്ടെത്തേണ്ടി വരുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രോസെറി ഡിസ്ട്രിബ്യൂഷന്റെ മുന്നറിയിപ്പ്. അടുത്ത വര്‍ഷം 207 പൗണ്ടും അധികം നല്‍കണം. വര്‍ഷത്തിന്റെ രണ്ടാം പാദത്തിലേക്ക് കടന്നപ്പോള്‍ ഭക്ഷ്യ വിലക്കയറ്റം 5.5 ശതമാനത്തിലെത്തിയെന്നാണ് ഐജിഡി കണക്കാക്കുന്നത്.

അതേസമയം ഭക്ഷ്യ വിലക്കയറ്റത്തിന്റെ ആഘാതം ബിസിനസുകളെയും, ഷോപ്പിംഗ് ചെയ്യുന്നവരെയും കൂടുതല്‍ കാലം 'ഷോക്കടിപ്പിക്കുമെന്ന്' ഐജിഡി പറയുന്നു. യുഎസ്, ഇറാന്‍ സമാധാന കരാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിലക്കയറ്റം ഇപ്പോഴും തുടരുകയാണ്.

ആഗോള സാഹചര്യത്തിന് പുറമെ എനര്‍ജി, സപ്ലൈ ചെയിനുകള്‍ സമ്മര്‍ദത്തിലായതും, പണപ്പെരുപ്പവും ചേര്‍ന്നാണ് വിലക്കയറ്റത്തിന് ഇടയാക്കുന്നത്. അടുത്ത വര്‍ഷം ഭക്ഷ്യവിലക്കയറ്റം 3.2 ശതമാനത്തിനും, 4.2 ശതമാനത്തിനും ഇടയില്‍ നില്‍ക്കുമെന്നാണ് പ്രവചനം. സാധനങ്ങള്‍ വാങ്ങുന്നവരെ സംബന്ധിച്ച് ഇത് മോശം വാര്‍ത്തയാണ്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions