നാട്ടുവാര്‍ത്തകള്‍

ഇന്ത്യ-യുകെ വ്യാപാര കരാര്‍ അടുത്തമാസം പ്രാബല്യത്തില്‍

നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇന്ത്യ യുകെ വ്യാപാര കരാര്‍ അടുത്തമാസം പതിനഞ്ച് മുതല്‍ പ്രാബല്യത്തില്‍. കരാറിനെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു. ഉഭയകക്ഷി കരാറുകളും വ്യാപാരവും ശക്തമാക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യന്‍ കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വന്‍ അവസരമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

താരിഫ് ഇളവുകളുടെ ആനുകൂല്യം ലഭിക്കുന്നതിന് ബിസിനസുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ 28 ദിവസത്തെ സമയമുണ്ടെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങള്‍, തേയില, കാപ്പി, ടെക്‌സ്‌റ്റൈല്‍സ്, സോഫ്റ്റ്‌വെയര്‍, കായിക ഉത്പന്നങ്ങള്‍, പാദരക്ഷകള്‍ എന്നിവക്ക് തീരുവ ഒഴിവാക്കും. ഇന്ത്യന്‍ തൊഴിലാളികളില്‍ നിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നതും കാര്‍ പ്രകാരം ഒഴിവാകും. ഇന്ത്യ ഇതുവരെ ഒപ്പുവെച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും സമഗ്രമായ വ്യാപാര കരാറുമാണിത്.

കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇരു രാജ്യങ്ങള്‍ക്കും നേട്ടങ്ങളുണ്ടാകും. ഇന്ത്യയില്‍ നിന്നുള്ള 99 ശതമാനം ഉല്‍പ്പന്നങ്ങളും നികുതിയില്ലാതെ യുകെ വിപണിയിലേക്ക് കയറ്റി അയക്കാന്‍ സാധിക്കും. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രശസ്തമായ സ്‌കോച്ച് വിസ്‌കിയുടെ നികുതി 150 ശതമാനത്തില്‍ നിന്നും 40 ശതമാനമായി കുറയും. യുകെ നിര്‍മ്മിത കാറുകളുടെ നികുതി 100 ശതമാനത്തില്‍ നിന്നും പത്ത് ശതമാനമായും കുറയും. ജൂലൈ 15 മുതല്‍ പുതിയ താരിഫ് നിരക്കുകള്‍ വിപണിയില്‍ നിലവില്‍ വരും.


  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions