യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസില്‍ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ മരുന്നു ക്ഷാമം; രോഗികള്‍ കടുത്ത സമ്മര്‍ദ്ദത്തില്‍


എന്‍എച്ച്എസില്‍ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം. വേദന സംഹാരികള്‍, അപസ്മാര മരുന്നുകള്‍, ഹോര്‍മോണ്‍ റിപ്ലേസ്‌മെന്റ് തെറാപ്പി മരുന്നുകള്‍ ഉള്‍പ്പെടെ നിരവധി എന്‍എച്ച്എസ് മരുന്നുകള്‍ക്ക് ക്ഷാമം നേരിടുകയാണ്. ചരിത്രത്തിലെ ഏറ്റവും ഗുരുതര പ്രതിസന്ധിയാണ് നേരിടുടന്നതെന്നാണ് മുന്നറിയിപ്പ്.

മരുന്നുകളുടെ ലഭ്യത കുറവ് രോഗികളുടെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് നാഷണല്‍ ഫാര്‍മസി അസോസിയേഷന്‍ വ്യക്തമാക്കി. മരുന്നു ക്ഷാമം രോഗികള്‍ക്കും ജിപിമാര്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും ബുദ്ധിമുട്ടുണ്ടെന്ന് റോയല്‍ കോളേജ് ഓഫ് ജിപിമാരും ആശങ്ക അറിയിച്ചു.

ആര്‍ത്തവ വിരാമം അനുഭവിക്കുന്ന സ്ത്രീകള്‍ ഉപയോഗിക്കുന്ന എസ്‌ട്രോഡോട് എന്ന എച്ച്ആര്‍ടി മരുന്നിനും സിസ്റ്റിക് ഫൈബ്രോസിസ് തുടങ്ങിയ രോഗങ്ങളുള്ളവര്‍ ഭക്ഷണം ദഹിപ്പിക്കാന്‍ ആശ്രയിക്കുന്ന ക്രെയോണ്‍ എന്ന മരുന്നിനുമാണ് ക്ഷാമം നേരിടുന്നത്.

മരുന്ന് ലഭിക്കാത്തതിനാല്‍ പല രോഗികളും മരുന്നിന്റെ അളവു കുറച്ച് ഉപയോഗിക്കുകയോ ഭക്ഷണം പോലും ഒഴിവാക്കുകയോ ചെയ്യുന്ന സ്ഥിതിയാണെന്ന് ഫാര്‍മസിസ്റ്റുകള്‍ പറയുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്ന ക്ഷാമം കാരണം പലപ്പോഴും മരുന്ന് റേഷന്‍ ചെയ്ത് ഉപയോഗിക്കേണ്ടി വന്നതായും ഏറ്റവും ഒടുവില്‍ ഒന്‍പത് മാസം മുമ്പ് ഇത്തരമൊരു സാഹചര്യം നേരിട്ടതായും അവര്‍ വെളിപ്പെടുത്തി.

മരുന്ന് വിതരണത്തിലെ ഈ പ്രതിസന്ധി എന്‍എച്ച്എസ് രോഗികള്‍ക്കിടയില്‍ വ്യാപക ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.

ബ്രിട്ടനില്‍ ഏതാനും വര്‍ഷങ്ങളായി മരുന്നുകളുടെ ലഭ്യതയില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്‌ട്രോക്ക്, ഹൃദയാഘാതം, ചുഴലി പോലുള്ള രോഗികളെയാണ് ഇത് സാരമായി ബാധിക്കുന്നത്. ഇതിനിടെ ഇറാന്‍ യുദ്ധം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്.

വിഷയം നേരിടാന്‍ ഗവണ്‍മെന്റ് അടിയന്തര ടാക്‌സ്‌ഫോഴ്‌സിനെ വിളിച്ചുകൂട്ടണമെന്ന് നാഷണല്‍ ഫാര്‍മസി അസോസിയേഷന്‍ ആവശ്യപ്പെട്ട് കഴിഞ്ഞു. ഇതിന് സാധിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷവും ക്ഷാമം തുടരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 'യുകെ നേരിട്ട ഏറ്റവും ഗുരുതരമായ ക്ഷാമമാണ് ഇത്. നമ്മുടെ മരുന്ന് വിപണി വളരെ പ്രശ്‌നത്തിലാണ്. രോഗികളും, പരിചരണം നല്‍കുന്നവരും അവരുടെ നിയന്ത്രണത്തില്‍ പെടാത്ത കാര്യങ്ങളില്‍ ആശങ്കപ്പെടേണ്ടി വരുന്നു. മരുന്നിനായി ഫാര്‍മസികള്‍ കയറിയിറങ്ങേണ്ടി വരുന്നതും, മരുന്ന് ലഭിക്കാതെ പോകുന്നതും പ്രശ്‌നമാണ്', എന്‍പിഎ ചെയര്‍ ഒലിവര്‍ പിക്കാര്‍ഡ് പറഞ്ഞു.

മരുന്നുകള്‍ക്ക് എന്‍എച്ച്എസ് നിശ്ചയിച്ച വിലയിലും കൂടുതല്‍ നല്‍കേണ്ടി വരുന്നതും ഫാര്‍മസികള്‍ക്ക് പ്രതിസന്ധിയാകുന്നുണ്ട്. കണ്‍സഷന്‍ ആവശ്യമുള്ള മരുന്നുകളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലാണ് എത്തിനില്‍ക്കുന്നത്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions