യുകെയിലെ മലയാളി കായികപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ആശിഷ് തങ്കച്ചന്‍ മെമ്മോറിയല്‍ ഓള്‍ യുകെ ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ വിവരങ്ങളും വിജയികള്‍ കരസ്ഥമാക്കുന്ന മുഴുവന്‍ സമ്മാനങ്ങളും സംഘാടകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാര്‍ഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്ബും അന്തരിച്ച ആശിഷിന്റെ സുഹൃത്തുക്കളും സംയുക്തമായാണ് ഈ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. 2026 ജൂണ്‍ 21 ഞായറാഴ്ച കാര്‍ഡിഫിലെ പോണ്ട്കാന ഫീല്‍ഡ്‌സില്‍ വെച്ചാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി ക്രിക്കറ്റ് പ്രതിഭകള്‍ അണിനിരക്കുന്ന മത്സരങ്ങള്‍ നടക്കുക.
നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സുഹൃത്ത് ആഷിഷ് തങ്കച്ചന്റെ സ്മരണ നിലനിര്‍ത്തുന്നതിനൊപ്പം, ഒരു നല്ല ലക്ഷ്യത്തിനായാണ് ഈ ടൂര്‍ണമെന്റ് വേദിയാകുന്നത്. മത്സരത്തില്‍ നിന്നും സമാഹരിക്കുന്ന ഫണ്ട് പൂര്‍ണ്ണമായും തലച്ചോറിലെ ട്യൂമര്‍ ബാധിതരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത സംഘടനയായ 'ദി ബ്രെയിന്‍ ട്യൂമര്‍ ചാരിറ്റി'ക്ക് സംഭാവനയായി നല്‍കാന്‍ സംഘാടകര്‍ തീരുമാനിച്ചിട്ടുണ്ട്. യുകെയിലെ പ്രമുഖ മലയാളി ബിസിനസ്സ് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങളോടെയാണ് ഈ ചാരിറ്റി ടൂര്‍ണമെന്റ് ഒരുക്കിയിരിക്കുന്നത്.
ആശിഷ് തങ്കച്ചന്‍ മെമ്മോറിയല്‍ ട്രോഫിക്കായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന കരുത്തരായ 12 ടീമുകള്‍ ഇവരാണ്:
1. വുള്‍ഫ്‌സ് ക്രിക്കറ്റ് ക്ലബ്ബ്, വോള്‍വര്‍ഹാംപ്ടണ്‍
ക്യാപ്റ്റന്‍: ആല്‍ബിന്‍ ചാക്കോ
2. സ്വന്‍സി സ്പാര്‍ട്ടന്‍സ് , സ്വാന്‍സി .
ക്യാപ്റ്റന്‍ വിമല്‍ തോമസ്
3. ഇന്‍ഫിനിറ്റി വാരിയേഴ്‌സ്, കോവെന്‍ട്രി.
ക്യാപ്റ്റന്‍: സാം രാജന്‍
4. റോയല്‍ ഡെവണ്‍ ക്രിക്കറ്റ് ക്ലബ്ബ്, എക്‌സറ്റര്‍
ക്യാപ്റ്റന്‍: രഞ്ജു തോമസ്
5. **സിഎംഎ ക്രിക്കറ്റ് ക്ലബ്ബ്, കാര്‍ഡിഫ്.
ക്യാപ്റ്റന്‍: ആല്‍ബിന്‍ സേവ്യര്‍
6. സഹൃദയ റോയല്‍സ് സിസി, ടണ്‍ബ്രിഡ്ജ് വെല്‍സ്.
ക്യാപ്റ്റന്‍: സെബാസ്റ്റ്യന്‍ എബ്രഹാം
7. വെല്‍ഷ് സ്റ്റാലിയന്‍സ് ഇലവന്‍, കാര്‍ഡിഫ്.
ക്യാപ്റ്റന്‍: ജിത്തു തോമസ്
8. ഫ്രണ്ട്‌സ് ക്രിക്കറ്റ് ക്ലബ്ബ്, ന്യൂപോര്‍ട്ട്.
ക്യാപ്റ്റന്‍: ജോയല്‍ ജോണി
9. കാര്‍ഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്ബ്, കാര്‍ഡിഫ്.
ക്യാപ്റ്റന്‍: സുധീര്‍ കുമാര്‍ സുരേന്ദ്രന്‍ നായര്‍
10. കാര്‍ഡിഫ് ടസ്‌കേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ്, കാര്‍ഡിഫ്.
ക്യാപ്റ്റന്‍: ജോസഫ് സെബാസ്റ്റ്യന്‍
11. റേച്ചല്‍സ് സ്റ്റാലിബോണ്‍, അബെറിസ്റ്റ്വിത്ത്.
ക്യാപ്റ്റന്‍: അനൂപ് മേനോന്‍
12. റോയല്‍ ചലഞ്ചേഴ്‌സ് കാര്‍ഡിഫ് ക്രിക്കറ്റ് ക്ലബ്ബ്, കാര്‍ഡിഫ് .
ക്യാപ്റ്റന്‍: സനീഷ് ചന്ദ്രന്‍
ആഷിഷ് തങ്കച്ചന്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകളെയും കളിക്കാരെയും കാത്ത് വലിയ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്:
ഒന്നാം സമ്മാനം 2000 പൗണ്ടും ട്രോഫിയും
രണ്ടാം സമ്മാനം 1000 പൗണ്ടും ട്രോഫിയും
സെമി ഫൈനലില്‍ എത്തുന്ന മറ്റ് രണ്ട് ടീമുകള്‍ക്ക് 500 പൗണ്ട് വീതം ലഭിക്കും.
ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനും വിക്കറ്റ് നേടുന്ന താരത്തിനും 250 പൗണ്ട് വീതം പ്രത്യേക സമ്മാനമായി ലഭിക്കും.
ബെല്ലാവിസ്ത ഗ്രൂപ്പ് ഓഫ് നഴ്‌സിംഗ് ഹോംസ് കാര്ഡിഫ് പ്രധാന സ്‌പോണ്‍സറായി എത്തുന്ന ഈ പരിപാടിക്ക് ആംപിള്‍ മോര്‍ട്‌ഗേജസ്, ഇന്‍ഫിനിറ്റി മോര്‍ട്‌ഗേജ് ആന്‍ഡ് പ്രൊട്ടക്ഷന്‍ അഡൈ്വസേഴ്സ്, ഫോക്കസ് ഫിന്‍ഷുവര്‍ ലിമിറ്റഡ്, ലോ ആന്‍ഡ് ലോയേഴ്സ്സ് സോളിസിറ്റേഴ്സ്, ടോംടണ്‍ ട്രാവല്‍സ്, ബ്രൂവറി ഫീല്‍ഡ് റെസ്റ്റോറന്റ്, ആപ്റ്റസ് ലീഗല്‍, ജെഡി സ്റ്റോര്‍സ്, കെയര്‍ ക്രൂ, തെരേസാസ് ലണ്ടന്‍, ദ ഡഫ്രിന്‍ ആംസ്, കൈരളി സ്‌പൈസസ് സെന്റര്‍ കാര്‍ഡിഫ്, നാക്രെ ഹെയര്‍ ആന്‍ഡ് ബ്യൂട്ടി, ഗ്രേറ്റ് ഇന്ത്യന്‍ ക്വിസിന്‍ ന്യൂപോര്‍ട്ട്, ദ മല്ലു ഷോപ്പ് തുടങ്ങിയ നിരവധി പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ക്രിക്കറ്റ് ആവേശത്തിനൊപ്പം കാരുണ്യത്തിന്റെ ഈ വലിയ കൂട്ടായ്മയിലേക്ക് യുകെയിലെ മുഴുവന്‍ മലയാളി കായികപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
Dr Tibin Joseph
Mb: +44(0)7479005892