യു.കെ.വാര്‍ത്തകള്‍

സൗത്ത് വെയില്‍സില്‍ 139 മില്യണ്‍ പൗണ്ടിന്റെ കഞ്ചാവ് വേട്ട; 3 പേര്‍ അറസ്റ്റില്‍



ലണ്ടന്‍: യുകെയില്‍ ഇതുവരെ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നില്‍ സൗത്ത് വെയില്‍സില്‍ നിന്നുള്ള മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 139 മില്യണ്‍ പൗണ്ട് മൂല്യമുള്ള 12 ടണ്‍ കഞ്ചാവാണ് പിടികൂടിയത്. മേയ് 6ന് ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരത്തുള്ള തുറമുഖത്തിലേക്ക് കൊണ്ടുപോകുകയായിരുന്ന ചരക്ക് കണ്ടെയ്നറുകളില്‍ നിന്നാണ് വന്‍തോതിലുള്ള ലഹരിമരുന്ന് കണ്ടെത്തിയത്. കാനഡയില്‍ നിന്ന് യുകെയിലേക്ക് ഇറക്കുമതി ചെയ്ത ചരക്കിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി യുകെയിലേക്ക് അയച്ച ചരക്ക് തടഞ്ഞതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 1,200 ബോക്‌സുകളിലായി സൂക്ഷിച്ചിരുന്ന 12 ടണ്‍ കഞ്ചാവ് അടങ്ങിയ രണ്ട് കണ്ടെയ്നറുകള്‍ സൗത്താംപ്ടണ്‍ തുറമുഖത്തേക്ക് കൊണ്ടുപോകുന്നതിനിടെ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മര്‍തിര്‍ ടിഡ്ഫില്‍, എബ്ബു വേല്‍, അബെര്‍ട്ടില്ലറി എന്നിവിടങ്ങളില്‍ നിന്നുള്ള 30നും 40നും ഇടയില്‍ പ്രായമുള്ള രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ചൊവ്വാഴ്ച രാവിലെ അറസ്റ്റിലായത്. ലഹരിമരുന്ന് ഇറക്കുമതിക്ക് സഹായം നല്‍കിയെന്ന സംശയത്തിലാണ് ഇവരെ പിടികൂടിയത്. സൗത്ത് വെസ്റ്റ് റീജനല്‍ ഓര്‍ഗനൈസ്ഡ് ക്രൈം യൂണിറ്റ് ജൂണ്‍ 16ന് പ്രതികളുമായി ബന്ധമുള്ള വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. അറസ്റ്റിലായ മൂന്നുപേരും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തുന്നത് അത്യന്തം ഗുരുതരവും നിന്ദ്യവുമായ കുറ്റകൃത്യമാണെന്ന് യുകെ സര്‍ക്കാരിന്റെ കുടിയേറ്റ, പൗരത്വകാര്യ മന്ത്രി മൈക്ക് ടാപ്പ് പ്രതികരിച്ചു. റെക്കോര്‍ഡ് പിടിച്ച ഈ കഞ്ചാവ് വേട്ടയ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions