സിനിമ

സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച്ബജറ്റ്; അഭിനന്ദിച്ച് മോഹന്‍ലാല്‍

മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച ബജറ്റിനെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു എന്നും ഇത് സിനിമാമേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് മോഹന്‍ലാല്‍ ഇത് കുറിച്ചത്.

'പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്. ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ഈ പ്രഖ്യാപനത്തിന് മുന്‍കൈയെടുത്ത, മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും, സാംസ്‌കാരിക വകുപ്പുമന്ത്രി ശ്രീ പി സി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി', മോഹന്‍ലാലിന്റെ വാക്കുകള്‍.

ബജറ്റില്‍ മലയാള സിനിമയ്ക്ക് വലിയ ഉണര്‍വേകുന്ന പദ്ധതികള്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജെ സി ഡാനിയേല്‍ ഇന്റര്‍ നാഷണല്‍ ഫിലിം സിറ്റി -ചിത്രനഗരം കൊച്ചിയില്‍ സ്ഥാപിക്കും. ഇതിനായി 100 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്. സിനിമയ്ക്ക് വ്യവസായ പദവി നല്‍കുമെന്നും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരമായ വേദിയൊരുക്കുന്നതിനും ആന്റി പൈറസ് സെല്‍ രൂപീകരിക്കലും ദേശീയ അന്തര്‍ദേശീയ അനുയോജ്യ അന്തരീക്ഷം രൂപപ്പെടുത്തലും പദ്ധതിയിലുണ്ട്.

തനത് കലാ-സാംസ്‌കാരിക മേഖലയെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി എം ടി വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട് ഒരു കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കും. ഇവിടെ കഥകളി, കൂത്ത്, തെയ്യം, തുള്ളല്‍, ഒപ്പന, മാപ്പിളപ്പാട്ട്, മാര്‍ഗംകളി, ഐനിപ്പാട്ട്, ഗോത്രകലാരൂപങ്ങള്‍ എന്നിവ അവതരിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു. ലൈബ്രറി, തിയറ്റര്‍, ആര്‍ട് ഗ്യാലറി, ചരിത്ര മ്യൂസിയം. സാഹിത്യഭാഷാ മ്യൂസിയം, എഴുത്തുകാരുടെയും മറ്റ് പ്രതിഭകളുടേയും ശബ്ദ മ്യൂസിയം, കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക ഇടങ്ങള്‍, വിശ്രമ വേളകള്‍ കുടുംബവുമായി ചെലവഴിക്കുന്നതിനുള്ള പ്രത്യേക ഇടങ്ങള്‍, ഫുഡ്കോര്‍ട്ടുകള്‍, പുസ്തക ശാലകള്‍ എന്നിവ ഇതില്‍ സ്ഥാപിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തി.

സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ പേരില്‍ തൃശ്ശൂരില്‍ പുതിയ മ്യൂസിക് അക്കാദമി ആരംഭിക്കും. ഇതിനായി അഞ്ച് കോടി രൂപ വകയിരുത്തി. അന്തരിച്ച നടന്‍ സലീം കുമാറിന് സ്മാരകം സ്ഥാപിക്കുന്നതിനായി ഒരു കോടി വകയിരുത്തി.

  • അവസാനം നിര്‍മ്മിച്ച രണ്ടു സിനിമകള്‍ ഫ്‌ലോപ്പായി, പന്ത്രണ്ടര കോടി നഷ്ടമുണ്ടായി; ഷീലു എബ്രഹാം
  • മലയാളത്തില്‍ മറ്റൊരു 'ഒടിയന്‍; എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും
  • ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് ശ്വേതാ മേനോന്റെ മൊഴി
  • വിജയ്-സംഗീത വിവാഹമോചന കേസ് ഓഗസ്ത് 7 ലേക്ക് മാറ്റി
  • 'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി
  • സ്‌പൈഡര്‍മാന്‍ ചിത്രം ഇന്ത്യയില്‍ ജൂലൈ 30നെത്തും
  • 'അമ്മ'യുടെ കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തത കുറവുണ്ടെന്ന് നടി അന്‍സിബയുടെ മറുപടി
  • കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ് ഭീഷണി
  • പ്രമുഖ സംവിധായകന്‍ പി ഭാരതിരാജ വിടവാങ്ങി
  • മക്കള്‍ക്കു വേണ്ടി സിനിമയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹമെന്ന് ശില്‍പ്പ ഷെട്ടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions