യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ വന്‍ തീപിടിത്തം; 3 പേര്‍ മരിച്ചു, വൈറ്റ് സിറ്റിയിലെ പവിലിയന്‍ കത്തിനശിച്ചു



പടിഞ്ഞാറന്‍ ലണ്ടനിലെ വൈറ്റ് സിറ്റിയിലെ ന്യൂസിലന്‍ഡ് വേയില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ മൂന്ന് പേര്‍ ദാരുണമായി മരിച്ചു. ശനിയാഴ്ച വൈകുന്നേരം 7 മണിയോടെയാണ് സിംഗിള്‍ സ്റ്റോറി പവിലിയനില്‍ തീപിടിത്തമുണ്ടായത്. സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങള്‍ മൂന്ന് പേരെ രക്ഷപ്പെടുത്തി പുറത്തെടുത്തെങ്കിലും രണ്ടുപേര്‍ സ്ഥലത്തുവെച്ചുതന്നെ മരണമടഞ്ഞു. ഗുരുതരമായി പരിക്കേറ്റ മൂന്നാമന്‍ പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.

തീ നിയന്ത്രണവിധേയമാക്കാന്‍ ലണ്ടന്‍ ഫയര്‍ ബ്രിഗേഡിന്റെ 15 ഫയര്‍ എന്‍ജിനുകളും നൂറോളം അഗ്നിരക്ഷാസേനാംഗങ്ങളും മണിക്കൂറുകളോളം പരിശ്രമിച്ചു. പവിലിയന്റെ പകുതിയിലധികം ഭാഗം തീയില്‍ നശിച്ചതായി അധികൃതര്‍ അറിയിച്ചു. രാത്രി 9.25ഓടെയാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാനായത്.

സംഭവത്തില്‍ മരിച്ചവരുടെ തിരിച്ചറിയല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് അസിസ്റ്റന്റ് കമ്മീഷണര്‍ പാറ്റ് ഗൗള്‍ബണ്‍ പറഞ്ഞു. മെട്രോപൊളിറ്റന്‍ പൊലീസ് അന്വേഷണത്തിന് പിന്തുണ നല്‍കുന്നുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങളെ വിവരം അറിയിക്കുന്ന നടപടികള്‍ തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions