യു.കെ.വാര്‍ത്തകള്‍

നാട്ടില്‍നിന്നെത്തിയ കോട്ടയം സ്വദേശിനി വിസ്റ്റണിലും കോലഞ്ചേരി സ്വദേശി പോര്‍ട്‌സ്മൗത്തിലും വിടവാങ്ങി

കൊച്ചുമകളുടെ ആദ്യകുര്‍ബാന സ്വീകരണത്തിനായി ഒരു മാസം മുമ്പ് യുകെയിലെത്തിയ കോട്ടയം സ്വദേശിനിക്ക് ആകസ്മിക മരണം. വിസ്റ്റന്‍ കമ്മ്യൂണിറ്റി അംഗമായ ജോമിനി ജോയിയുടെ മാതാവ് ചിന്നമ്മ ജോയി(69) ആണ് മരിച്ചത്. കോട്ടയം കോതനല്ലൂര്‍ സ്വദേശിനിയായ ചിന്നമ്മ ഒരു മാസം മുമ്പ് ലിവര്‍പൂള്‍ പ്രസ്‌കോട്ടില്‍ താമസമാക്കിയ മകളുടെ അടുത്ത് എത്തിയതായിരുന്നു. കൊച്ചുമകളുടെ ആദ്യകുര്‍ബാന സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനും കൂടി എത്തിയ ചിന്നമ്മ ചടങ്ങില്‍ പങ്കെടുത്ത് രണ്ടാഴ്ച്ച തികയും മുമ്പാണ് മരണം വിളിച്ചത്.

കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതിരുന്ന ചിന്നമ്മക്ക് വീട്ടില്‍ വച്ച്അസ്വസ്ഥ അനുഭവപ്പെടുകയും തുടര്‍ന്ന് പാരമെഡിക്കല്‍ സംഘമെത്തി ശ്രുശ്രൂഷകള്‍ നല്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ച്ചയായി മൂന്ന് തവണ ഹൃദയഘാതം നില വഷളാക്കിയതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം വിളിക്കുകയായിരുന്നു. മൃതദേഹം ഇപ്പോള്‍ വിസ്റ്റണ്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. മൃതദേഹം നാട്ടില്‍ എത്തിച്ച് കോതനല്ലൂര്‍ ഫോറോന പള്ളിയിലെ കുടുംബകല്ലറയില്‍ സംസ്‌കാരം നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. മൃതദേഹം ലോറന്‍സ് ജോണ്‍ ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ഏറ്റെടുത്ത് അടുത്ത ദിവസം തന്നെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടക്കുകയാണ്. കോതനല്ലൂര്‍ ഓലിക്കല്‍ കുടുംബഗമായ ചിന്നമ്മയുടെ ഭര്‍ത്താവ് പരേതനായ ജോയിയാണ്. മക്കള്‍ ജോയിറ്റ്, ജോഫി, ജോമിനി.

നാട്ടില്‍ നിന്ന് മകള്‍ക്കൊപ്പം എത്തിയ പോട്‌സ്മൗത്തിലെ പിതാവിനും മരണം

പോര്‍ട്‌സ്മൗത്തില്‍ താമസമാക്കിയ ലിയ മാണിയുടെ പിതാവ് മാണി ഉതുപ്പാ(65)ണ് അപ്രതീക്ഷിത മരണത്തിന് കിഴടങ്ങിയ മറ്റൊരാല്‍. കുടുംബാംഗങ്ങള്‍ പുറത്തേക്ക് പോയ സമയത്ത് മാണിയെ മരണം വിളിച്ചതെന്നാണ് ലഭിക്കുന്ന വിവരം. വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോള്‍ മാണിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി. അടുത്തിടെയാണ് ലിയയുടെ മാതാപിതാക്കള്‍ യുകെയിലെത്തിയത്. കോലഞ്ചേരി കോളേജ് അധ്യാപകരായിരുന്നു ഇരുവരും. സംസ്‌കാരം നാട്ടില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions