യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഫേസ് റിക്കഗ്‌നിഷന്‍ കാമറ വരുന്നു

ലണ്ടനില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഫേസ് റെക്കഗ്‌നിഷന്‍ കാമറകള്‍ വരുന്നു. ഇതിന്റെ മുന്നോടിയായി ലക്ഷക്കണക്കിന് ആളുകളുടെ മുഖങ്ങളാണ് ട്രാക്ക് ചെയ്യുകയും സ്‌കാന്‍ ചെയ്യുകയും ചെയ്തിരിക്കുന്നത്. തലസ്ഥാന നഗരത്തിലെ ഏറ്റവുമധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതും, തിരക്കേറിയതുമായ വെസ്റ്റ് എന്‍ഡിലാണ് ഇപ്പോള്‍ പുതിയതായി ഈ ആധുനിക കാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ക്രോയ്‌ഡോണില്‍ ആറ് മാസത്തെ പരീക്ഷണത്തിനു ശേഷമാണ് ഇപ്പോള്‍ ഈ ആധുനിക സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ക്യാമറകള്‍ വെസ്റ്റ് എന്‍ഡിലെത്തുന്നത്.

വിപ്ലവകരമായ ഒരു നീക്കം എന്ന് വിശേഷിപ്പിച്ച ഇത് പ്രധാനമായും പിടിയിലാകാനുള്ള കുറ്റവാളികളിലും, രജിസ്റ്റര്‍ ചെയ്യപ്പെട്ട ലൈംഗിക കുറ്റവാളികളിലുമായിരിക്കും കൂടുതല്‍ ശ്രദ്ധയൂന്നുക. എത്രപേരുടെ മുഖങ്ങള്‍ റെജിസ്റ്റര്‍ ചെയ്യുമെന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ പോലീസ് തയ്യാറായില്ല. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഏകദേശം പത്ത് ലക്ഷത്തോളം പേരുടെ മുഖങ്ങള്‍ സ്‌കാന്‍ ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions